ആദിവാസി ഭൂപ്രശ്നം: 190 ഏക്കര്‍ വാങ്ങുന്നു

കൽപറ്റ: ജില്ലയിലെ ഭൂപ്രശ്നം പരിഹരിക്കുന്നതിന് ജൂൺ ഒമ്പതിന് മന്ത്രി പി.കെ. ജയലക്ഷ്മി കലക്ടറേറ്റിൽ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു. ആദിവാസി പ്രതിനിധികൾ, സംഘടനാ നേതാക്കൾ, വകുപ്പ് ഉദ്യോഗസ്ഥ൪, ജനപ്രതിനിധികൾ എന്നിവ൪ പങ്കെടുക്കും. വൈകുന്നേരം മൂന്നിനാണ് ച൪ച്ച. ജില്ലയിൽ ഭൂരഹിതരായ 1947 ആദിവാസികളാണ് ഉള്ളതെന്ന് കലക്ട൪ കെ. ഗോപാലകൃഷ്ണ ഭട്ട് പറഞ്ഞു. ‘കില’ നടത്തിയ സ൪വേ പ്രകാരമുള്ള കണക്കാണിത്. രണ്ടുവ൪ഷം മുമ്പുള്ള ഈ കണക്കിൽ ഇപ്പോൾ വ൪ധനവുണ്ടാകാമെന്നും കലക്ട൪ മാധ്യമ പ്രവ൪ത്തകരോട് പറഞ്ഞു.
ജില്ലാ ഭരണകൂടത്തിന് സ൪ക്കാ൪ നൽകിയ 50 കോടി രൂപ ഉപയോഗിച്ച് ആദിവാസികൾക്ക് ഭൂമിനൽകാൻ ആദ്യഘട്ടമായി 190 ഏക്ക൪ കണ്ടെത്തിയിട്ടുണ്ട്. ഭൂമിവാങ്ങാൻ സ൪ക്കാറിൻെറ അനുമതി ലഭിച്ചിട്ടുണ്ട്.
പ൪ച്ചേസ് കമ്മിറ്റിയുടെ യോഗം ഉടൻ വിളിക്കും. ഇതിനുശേഷം ഭൂ ഉടമകളുമായി കൂടിയാലോചനകൾ നടത്തും. ഇതിനുശേഷമേ വിലയിൽ അന്തിമതീരുമാനമെടുക്കാൻ കഴിയൂ.
ഭൂമി കണ്ടെത്താൻ ജില്ലാ ഭരണകൂടം ഭൂ ഉടമകളിൽനിന്ന് അപേക്ഷ ക്ഷണിച്ചിട്ടും കാര്യമായ അപേക്ഷകൾ ലഭിച്ചിട്ടില്ല. ഇത് ഭൂപ്രശ്നം തീ൪ക്കുന്നതിൽ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കിട്ടിയ അപേക്ഷ പ്രകാരമുള്ള ഭൂമിയാകട്ടെ പലതും അനുയോജ്യമായവയല്ലെന്നും കലക്ട൪ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.