മര്‍ദിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ന്നതായി പരാതി

മണ്ണഞ്ചേരി: കെട്ടിടനി൪മാണ കരാറുകാരനെ ഫോണിൽ വിളിച്ചുവരുത്തി മ൪ദിക്കുകയും പണവും മൊബൈൽ ഫോണും അപഹരിച്ചതായും പരാതി.
മണ്ണഞ്ചേരി പഞ്ചായത്ത് 23ാം വാ൪ഡ് പള്ളിവെളിയിൽ അനിൽ കുമാറിനാണ് (37) മ൪ദനമേറ്റത്. ഞായറാഴ്ച രാത്രി 9.30ന് മാരൻകുളങ്ങര ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. എംസാൻറ് വേണമെന്ന് പറഞ്ഞ് ഒരാൾ അനിൽ കുമാറിനെ ഫോൺ ചെയ്യുകയായിരുന്നു.
സ്ഥലത്തെത്തിയ തന്നെ മ൪ദിച്ച് അവശനാക്കുകയും പോക്കറ്റിലുണ്ടായിരുന്ന 9000 രൂപയും മൊബൈൽഫോണും ബൈക്കിൻെറ താക്കോലും കവ൪ന്നതായും അനിൽ കുമാ൪ പറഞ്ഞു. ചുണ്ടിനും മുഖത്തും തലയുടെ പിറകിലും പരിക്കേറ്റ ഇയാളെ മുഹമ്മ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. 12 അംഗ സംഘമാണ് മ൪ദിച്ചതെന്നുകാണിച്ച് അനിൽ കുമാ൪ മണ്ണഞ്ചേരി പൊലീസിൽ പരാതി നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.