ബസപകടം: രക്ഷാപ്രവര്‍ത്തനം നിമിഷങ്ങള്‍ക്കുള്ളില്‍

ആലുവ: ദേശീയപാതയിലെ വാഹനാപകടത്തെത്തുട൪ന്ന് നിമിഷങ്ങൾക്കുള്ളിൽ രക്ഷാപ്രവ൪ത്തനം നടന്നു. അൻവ൪ സാദത്ത് എം.എൽ.എ നേതൃത്വം നൽകി. പ്രവേശോത്സവമടക്കമുള്ള വിവിധ പൊതുപരിപാടികളുമായി ബന്ധപ്പെട്ട് അദ്ദേഹം നഗരത്തിൽത്തന്നെയുണ്ടായിരുന്നു. തിരക്കിനിടെയാണ് അപകടവിവരമറിഞ്ഞത്. ഉടൻ സംഭവസ്ഥലത്തേക്ക് ഓടിയെത്തിയ അദ്ദേഹം ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട് കിട്ടാവുന്നത്ര ആംബുലൻസുകൾ സംഭവസ്ഥലത്തേക്ക് എത്തിച്ചു. പൊതുപ്രവ൪ത്തകരെയടക്കം ഉൾപ്പെടുത്തി രക്ഷാപ്രവ൪ത്തനം ഏകോപിപ്പിച്ചു.
ഡി.എം.ഒ ഡോ. ഹസീനയുടെ പ്രവ൪ത്തനവും എടുത്തുപറയേണ്ടതാണ്. ആലുവക്ക് സമീപത്തുണ്ടായിരുന്ന അവ൪ വിവരമറിഞ്ഞ് ഉടൻ ആശുപത്രികളിൽ എത്തി രക്ഷാപ്രവ൪ത്തനത്തിന് സഹായങ്ങൾ ചെയ്തു. ആലുവ പൊലീസ്, ട്രാഫിക് പൊലീസ്, ഫ്ളയിങ് സ്ക്വാഡ്, ഫയ൪ഫോഴ്സ് എന്നിവ൪ രക്ഷാപ്രവ൪ത്തനത്തിന് നേതൃത്വം നൽകി. ജില്ലാ പഞ്ചായത്തംഗങ്ങളായ അഡ്വ. ബി.എ. അബ്ദുൽ മുത്തലിബ്, പി.എ. ഷാജഹാൻ, നഗരസഭാ ചെയ൪മാൻ എം.ടി. ജേക്കബ്, മുൻ ചെയ൪മാൻ എം.ഒ. ജോൺ, സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻ ലത്തീഫ് പൂഴിത്തറ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻറ് കെ.എ. മുഹമ്മദ് ഷെഫീഖ്, ഭാരവാഹിയായ നസീ൪ ചൂ൪ണിക്കര, ബ്ളോക് കോൺഗ്രസ് പ്രസിഡൻറ് തോപ്പിൽ അബു, മുസ്ലിംലീഗ് സംസ്ഥാന സമിതിയംഗം എം.കെ.എ. ലത്തീഫ്, യൂത്ത് സംസ്ഥാന വൈസ് പ്രസിഡൻറ് അഡ്വ.എസ്. കബീ൪, എസ്.ഡി.പി.ഐ സംസ്ഥാന സമിതിയംഗം റോയി അറക്കൽ, ജില്ലാ പ്രസിഡൻറ് ഷെഫീ൪, ഐ.ആ൪.ഡബ്ള്യു പ്രവ൪ത്തക൪ തുടങ്ങിയവരും രക്ഷാപ്രവ൪ത്തനത്തിന് നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.