ചീഞ്ഞ മുട്ടയുടെ ഗന്ധം നാട്ടുകാര്‍ക്ക് ദുരിതമായി

കളമശേരി: പാതാളം ബണ്ടിനോട് ചേ൪ന്ന ഭാഗത്ത് ചീഞ്ഞ മുട്ടയുടെ ഗന്ധം പട൪ന്നത് നാട്ടുകാ൪ക്ക് ദുരിതമായി. തിങ്കളാഴ്ച വൈകുന്നേരം മുതലാണ് പാതാളം കവല മുതൽ ബണ്ടുവരെയുള്ള പ്രദേശങ്ങളിൽ ദു൪ഗന്ധം വമിക്കാൻ തുടങ്ങിയത്. അമോണിയയുടെ തീക്ഷണ ഗന്ധവും അനുഭവപ്പെടുന്നതായി നാട്ടുകാ൪ പറയുന്നു. ദു൪ഗന്ധം അസഹനീയമായതോടെ നാട്ടുകാ൪ മലിനീകരണ നിയന്ത്രണ ബോ൪ഡിലും നഗരസഭയിലും വിവരം അറിയിച്ചു. മലിനീകരണ നിയന്ത്രണ ബോ൪ഡ് ഉദ്യോഗസ്ഥരെത്തി വെള്ളത്തിൻെറ സാമ്പിൾ പരിശോധനക്ക് ശേഖരിച്ചു. പാതാളം ബണ്ടിന് താഴെ വേലിയിറക്കം ആയതിനാൽ ഷട്ട൪ തുറന്നിരിക്കയായിരുന്നു. ഈ സമയം ബണ്ടിന് മേലെ വെള്ളം ഒഴുകിപ്പോകുന്നതിനാൽ ഇതിൻെറ മറവിൽ മാലിന്യം തള്ളിയതാകാമെന്ന് നാട്ടുകാ൪ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.