വാടാനപ്പള്ളി: വാടാനപ്പള്ളി പൊക്കാഞ്ചേരി ബീച്ചിൽ തിരമാലയെ തടുക്കാൻ മണൽചാക്ക് നിരത്താൻ ഇക്കുറിയും റവന്യൂ അധികൃത൪ ചാക്ക് തന്നില്ല. തുട൪ന്ന് നാട്ടുകാ൪ ചാക്ക് വാങ്ങി. തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികൾ മണൽ നിറച്ച് കടലോരത്ത് മണൽചാക്ക് നിരത്തി. തിങ്കളാഴ്ച ഉച്ചക്ക് ഉണ്ടായ വേലിയേറ്റത്തിൽ വീടുകളിലേക്ക് വെള്ളം കയറിയതിനെത്തുട൪ന്ന് സ്ഥലത്തെത്തിയ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുബൈദ മുഹമ്മദ് വിവരം ചാവക്കാട് തഹസിൽദാറെ അറിയിച്ചു. ഉടൻ ഇറിഗേഷൻ വകുപ്പ് അധികൃതരെ അറിയിച്ച് അടിയന്തരമായി മണൽചാക്ക് നിരത്താൻ ആവശ്യപ്പെട്ടു. എന്നാൽ ചാക്കുകൾ എത്തിക്കാൻ നി൪വാഹമില്ലെന്നായിരുന്നു മറുപടി.
ഇതോടെ റിസോ൪ട്ട് ഉടമ ചാക്കുകൾ വാങ്ങി നൽകുകയായിരുന്നു. വാ൪ഡംഗം സുഗന്ധിനിയും തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളും ചേ൪ന്ന് വൈകീട്ട് മണൽചാക്ക് നിരത്തി. കഴിഞ്ഞ വ൪ഷവും കടലാക്രമണം രൂക്ഷമായപ്പോൾ ബീച്ചിൽ കരിങ്കല്ലടിക്കാനോ മണൽ ചാക്ക് നിരത്താനോ നടപടിയും ഉണ്ടായിട്ടില്ല. ഒരു വ൪ഷം കഴിഞ്ഞിട്ടും കടലാക്രമണത്തെ ചെറുക്കാൻ ഭിത്തിയോ പുലിമുട്ടോ നി൪മിക്കാൻ അധികൃത൪ നടപടിയെടുത്തില്ല. കാലവ൪ഷം അടുത്തതോടെ തീരദേശവാസികൾ ഭീതിയിലാണ്. സൂനാമി വീടുകളുടെ പദ്ധതിയും എങ്ങുമായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.