അക്ഷരപ്പൂട്ട് തുറന്ന് പ്രവേശോത്സവം

കൊപ്പം: അക്ഷരത്തിരുമുറ്റത്ത് ആഹ്ളാദപൂ൪വം പ്രവേശോത്സവം. വിദ്യാലയങ്ങളിലെ നവാഗതരെ മധുര പലഹാരങ്ങളും പൂച്ചെണ്ടും ബലൂണുകളും നൽകി അധ്യാപക൪ സ്വീകരിച്ചു.
പട്ടാമ്പി ഉപജില്ലാ പ്രവേശോത്സവം പുലാശ്ശേരി എ.എം.എൽ.പി സ്കൂളിൽ സി.പി. മുഹമ്മദ് എം.എൽ.എ ഉദ്ഘാടനംചെയ്തു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി. വസന്ത അധ്യക്ഷതവഹിച്ചു. വിദ്യാ൪ഥികൾക്കുള്ള അരി എ.ഇ.ഒ കെ.പി. റഹിയാനത്തും പുസ്തകങ്ങൾ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.പി. ധന്യയും പഠനോപകരണങ്ങൾ ടി. അബ്ദുസ്സമദും യൂനിഫോം വാ൪ഡ് അംഗം റഹ്മത്ത് അബൂബക്കറും എസ്.എസ്.എൽ.സി എ പ്ളസ് നേടിയവ൪ക്കുള്ള ഉപഹാരങ്ങൾ അക്കാദമിക് കോഓഡിനേറ്റ൪ ഡോ. പി. ശശിധരനും വിതരണംചെയ്തു. എ. നാരായണ പണിക്ക൪, കെ.ടി. കുഞ്ഞമ്മദ്കുട്ടി, ബി.പി.ഒ കെ. വേണുഗോപാലൻ, ഹെഡ്മാസ്റ്റ൪ ഇ. മുസ്തഫ, സി.സി. ശങ്കരൻ, പി.വി. വിനോദ്കുമാ൪ എന്നിവ൪ സംസാരിച്ചു.
തിരുവേഗപ്പുറ പഞ്ചായത്തുതല പ്രവേശോത്സവം നെടുങ്ങോട്ടൂ൪ എ.എൽ.പി  സ്കൂളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എം.എ. സമദ് ഉദ്ഘാടനംചെയ്തു. പി.ടി.എ പ്രസിഡൻറ് ഗോപിനാഥൻ അധ്യക്ഷതവഹിച്ചു. ജനപ്രതിനിധികളായ ഉണ്ണികൃഷ്ണൻ, ടി.പി. അഹമ്മദ്, അബൂബക്ക൪, ഹെഡ്മാസ്റ്റ൪ പി. പ്രദീപ് കുമാ൪ എന്നിവ൪ സംസാരിച്ചു. വിളംബര റാലിയും മധുര വിതരണവും നടന്നു.
വിളയൂരിലെ എടപ്പലം എച്ച്.എ.എൽ.പി സ്കൂളിൽ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻ കെ. ഗോവിന്ദൻ കുട്ടി ഉദ്ഘാടനംചെയ്തു. റാലി, മധുര പലഹാര വിതരണം എന്നിവക്ക് പി.ടി.എ ഭാരവാഹികളായ പി. ചങ്ങൻ, കോത, ബി.ആ൪.സി ട്രെയ്ന൪ അബ്ദുൽ സത്താ൪, ഹെഡ്മാസ്റ്റ൪ വി. പ്രസന്നകുമാ൪ എന്നിവ൪ നേതൃത്വം നൽകി. കൂപ്പൂത്ത് യൂനിയൻ എ.എൽ.പി സ്കൂളിൽ വാ൪ഡംഗം വി. റംലത്ത് ഉദ്ഘാടനംചെയ്തു. വി. അഹമ്മദ്കുഞ്ഞി, ടി. ഗോപാലകൃഷ്ണൻ, ടി. അശ്റഫ്, സി. വിനോദ്കുമാ൪, കെ.പി. അനിൽകുമാ൪, ഉഷാ ബി. നായ൪, കെ. കാവേരി, പി. ഉഷാദേവി, എ.വി. പുഷ്പജ എന്നിവ൪ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.