തലക്കടത്തൂ൪: കാന്തപുരത്തിൻെറ കേരളയാത്രയുടെ ഉപഹാരമായി സബ് രജിസ്ട്രാ൪ ഓഫിസിന് അലമാര നൽകിയത് വിവാദമായി. തിരൂ൪ കോടതി വളപ്പിനോടു ചേ൪ന്ന് പ്രവ൪ത്തിക്കുന്ന തിരൂ൪ സബ് രജിസ്ട്രാ൪ ഓഫിസിൽ തിങ്കളാഴ്ച വൈകീട്ട് നാലിനായിരുന്നു സംഭവം.
ആറടി ഉയരമുള്ള ഇരുമ്പ് അലമാരയുമായി ഏതാനും പ്രവ൪ത്തക൪ രജിസ്ട്രാ൪ ഓഫിസിൽ എത്തുകയായിരുന്നു.
കാന്തപുരത്തിൻെറ കേരളയാത്ര ഉപഹാരം എന്നും എസ്.എസ്.എഫ്, എസ്.വൈ.എസ് തിരൂ൪ എന്നും അലമാരയിൽ എഴുതിയിരുന്നു. കൂടാതെ എസ്.വൈ.എസിൻെറ സാന്ത്വനം പദ്ധതിയുടെ സ്റ്റിക്കറും പതിച്ചിട്ടുണ്ട്. സ൪ക്കാ൪ ഓഫിസിൽ പണവും ഉപഹാരവും കൈപ്പറ്റുന്നത് നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി രജിസ്ട്രാ൪ ഓഫിസിൽ വിവിധ ആവശ്യങ്ങൾക്ക് വന്നവ൪ രംഗത്തെത്തിയതോടെയാണ് സംഭവം വിവാദമായത്.
നേരത്തെ ഭൂമി രജിസ്ട്രേഷനു വേണ്ടി കാന്തപുരം എത്തിയപ്പോൾ ഓഫിസിൻെറ ശോച്യാവസ്ഥ കണ്ട് അലമാര വാഗ്ദാനം ചെയ്തെന്നും ഇത് എത്തിച്ചതാണെന്നുമായിരുന്നു രജിസ്ട്രാ൪ ഓഫിസ് അധികൃതരുടെ വിശദീകരണം.
എന്നാൽ, സംഭവം ച൪ച്ചാ വിഷയമാകുകയും കോടതിയിൽനിന്ന് അഭിഭാഷകരുൾപ്പെടെയുള്ളവ൪ എത്തുകയും ചെയ്തതോടെ അധികൃത൪ അലമാര കൊണ്ടുവന്നവരോട് തിരികെ കൊണ്ടുപോകാൻ ആവശ്യപ്പെടുകയായിരുന്നു.
കാന്തപുരത്തിൻെറ കേരളയാത്ര ഉപഹാരമായി കഴിഞ്ഞ ദിവസം ജില്ലാ ആശുപത്രിയിലേക്ക് ഓക്സിജൻ കോൺസൻട്രേറ്റുകൾ നൽകിയിരുന്നു. ആശുപത്രിയിൽ പൊതുപരിപാടിയായാണ് ചടങ്ങ് സംഘടിപ്പിച്ചത്. എന്നാൽ, അലമാര കൈമാറ്റം രഹസ്യമായിരുന്നു.
കേരളയാത്രക്ക് തിരൂരിൽ നൽകിയ സ്വീകരണ വേദിയിൽ ഓക്സിജൻ കോൺസൻട്രേറ്റ൪ കൈമാറുന്നത് പ്രഖ്യാപിക്കുകയും രേഖ ആശുപത്രി അധികൃത൪ക്ക് സമ൪പ്പിക്കുകയും ചെയ്തിരുന്നു. സ്വീകരണ വേദിയിൽ അലമാരയുടെ വിവരം വെളിപ്പെടുത്തിയിരുന്നില്ല.
കോൺസൻട്രേറ്റ൪ സമ൪പ്പണം തിരൂരിലെ മാധ്യമ പ്രവ൪ത്തകരെയെല്ലാം അറിയിച്ചിരുന്നെങ്കിൽ അലമാര നൽകുന്നത് സംബന്ധിച്ച് ഒരു വിവരവും നൽകിയിരുന്നില്ലത്രേ.രഹസ്യമായ അലമാര കൈമാറ്റം ദുരൂഹതയുയ൪ത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.