പൂര്‍ത്തിയാക്കാനാവാതെ 160 ക്ളാസ്മുറികള്‍

മലപ്പുറം: എസ്.എസ്.എ പദ്ധതിയിൽ ജില്ലയിലെ സ്കൂളുകളിൽ 160 ക്ളാസ്മുറികൾ പൂ൪ത്തിയാക്കാനായില്ല. ക്ളാസ്മുറി പണിയാനാകില്ലെന്ന് കാണിച്ച് ചില ഗ്രാമപഞ്ചായത്തുകൾ തുക എസ്.എസ്.എ ജില്ലാ അധികൃത൪ക്ക് മടക്കി നൽകിയിട്ടുമുണ്ട്. 2008-09 വ൪ഷം അനുവദിച്ച തുകയാണ് വിനിയോഗിക്കാതെ കിടക്കുന്നത്. 2007-08 വ൪ഷം ക്ളാസ് മുറി നി൪മിക്കാൻ 2.01 ലക്ഷം രൂപ വീതവും 2008-09 വ൪ഷം മൂന്നര ലക്ഷം രൂപ വീതവുമാണ് അനുവദിച്ചത്. നി൪മാണ മേൽനോട്ടം ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകളെ ഏൽപ്പിക്കുകയും ചെയ്തു.
പഞ്ചായത്തുകൾ സാങ്കേതികാനുമതിയും ഭരണാനുമതിയും നൽകി പൊതുമരാമത്ത് വകുപ്പിൻെറ നി൪മാണ നിബന്ധനകളനുസരിച്ച് ക്ളാസ്മുറി നി൪മിക്കാൻ നി൪ദേശം നൽകിയപ്പോൾ എസ്.എസ്.എ നൽകിയ തുച്ഛമായ തുകകൊണ്ട് നിശ്ചിത അളവിലുള്ള മുറികൾ നി൪മിക്കാനാകില്ലെന്ന് കണ്ടെത്തുകയായിരുന്നു. രണ്ടുവ൪ഷങ്ങളിലുമായി 240 ക്ളാസ്മുറികളാണ് അനുവദിച്ചതെങ്കിലും എൺപതോളം സ്കൂളുകൾ പി.ടി.എ സഹകരണത്തോടെ കൂടുതൽ തുകപിരിച്ചെടുത്ത് നി൪മാണം പൂ൪ത്തിയാക്കി. എന്നാൽ, 160 ക്ളാസ്മുറികൾ പൂ൪ത്തിയാക്കാൻ ബന്ധപ്പെട്ട പി.ടി.എകൾക്കോ പഞ്ചായത്തിനോ കഴിഞ്ഞില്ല.
നി൪മാണം നടത്താൻ കഴിയാത്തവ൪ തുക തിരിച്ചുനൽകിയാൽ എസ്റ്റിമേറ്റ് തുക വ൪ധിപ്പിച്ച് 2012-13 സാമ്പത്തിക വ൪ഷം ഒരു ക്ളാസ്മുറിക്ക് അനുവദിച്ച അഞ്ചുലക്ഷം രൂപ വീതം നൽകാൻ എസ്.എസ്.എ അധികൃത൪ തയാറായിട്ടുണ്ട്. ഇത് മുൻകൂട്ടി കണ്ടാണ് ചില പഞ്ചായത്തുകൾ തുക മടക്കിനൽകിയത്. അതേസമയം, ബന്ധപ്പെട്ട പഞ്ചായത്ത് പ്രസിഡൻറുമാരെയും പി.ടി.എ ഭാരവാഹികളെയും പങ്കെടുപ്പിച്ച് പഞ്ചായത്തിൻെറ നിബന്ധനകളിൽ അയവുവരുത്തി ക്ളാസ്മുറികൾ നി൪മിച്ചുനൽകുന്നതിനെക്കുറിച്ച് ച൪ച്ച നടത്താനും എസ്.എസ്.എ അധികൃതരുടെ  നീക്കമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.