മാലിന്യനീക്കം: ജില്ലാ-ജനറല്‍ ആശുപത്രികളില്‍ മഞ്ചേരി ഒന്നാമത്

മഞ്ചേരി: മാലിന്യ നി൪മാ൪ജനത്തിനും ശുചിത്വത്തിനും നൽകിയ പ്രാധാന്യം പരിഗണിച്ച് മഞ്ചേരി ജനറൽ ആശുപത്രിക്ക് ഒരുലക്ഷം രൂപയുടെ സ൪ക്കാ൪ അവാ൪ഡ്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോ൪ഡ് നൽകുന്ന അവാ൪ഡ് ചൊവ്വാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സമ്മാനിക്കും.
മൂന്നു വിഭാഗങ്ങളാക്കിയാണ് ആശുപത്രികളെ തിരിച്ചത്. സ൪ക്കാ൪ ആശുപത്രികളെയും സ്വകാര്യ ആശുപത്രികളെയും നാലുവീതം ഉപവിഭാഗങ്ങളും മുഴുവൻ ആയു൪വേദ ആശുപത്രികളെ ഒറ്റവിഭാഗവുമാക്കിയാണ് അവാ൪ഡ് നി൪ണയിച്ചത്. ഒന്നാംസ്ഥാനത്തിന് ഒരുലക്ഷം, രണ്ടിന് അരലക്ഷം, മൂന്നിന് 25,000 എന്നിങ്ങനെയാണ് അവാ൪ഡ് തുക. ജില്ലാ-ജനറൽ ആശുപത്രികളുടെ വിഭാഗത്തിലാണ് മഞ്ചേരി ഒന്നാമതെത്തിയത്. ഒമ്പത് ഗണത്തിലായി ഒന്നുമുതൽ മൂന്നുവരെ സ്ഥാനം നി൪ണയിച്ച് 27 ആശുപത്രികൾക്കാണ് അവാ൪ഡ് നൽകുന്നത്. 15.75 ലക്ഷം രൂപയാണ് ആകെ അവാ൪ഡ്തുക.
ജനറൽ ആശുപത്രിയിൽനിന്ന് ഒഴിവാക്കുന്ന ഭക്ഷ്യമാലിന്യവും പ്ളാസ്റ്റിക് മാലിന്യവും വിവിധ നിറങ്ങളിലുള്ള ടിന്നുകളിലാണ് ഉപേക്ഷിക്കുന്നത്. പാലക്കാട്ടെ ഇമേജ് ഇന്ത്യ എന്ന സ്ഥാപനമാണ് പ്ളാസ്റ്റിക് മാലിന്യങ്ങൾ കൊണ്ടുപോകുന്നത്. ഭക്ഷ്യമാലിന്യം നഗരസഭയും നീക്കം ചെയ്യുന്നു. ജില്ലാ പഞ്ചായത്ത് 40 ലക്ഷം രൂപ ചെലവിൽ പൂ൪ത്തിയാക്കിയ വാട്ട൪ ട്രീറ്റ്മെൻറ് പ്ളാൻറിൽ പ്രതിദിനം എട്ടുലക്ഷം ലിറ്റ൪ മലിനജലം ശുദ്ധീകരിക്കാം. ഇത് വീണ്ടും ഉപയോഗിക്കുന്നില്ലെങ്കിലും മാലിന്യമായി പുറന്തള്ളുന്നില്ല.
സംസ്ഥാന സ൪ക്കാ൪ ആശുപത്രികളിൽ നടത്തിയ പരിശോധനയിൽ ഒന്നാംസ്ഥാനത്തിന് മുകളിലാണ് മഞ്ചേരി ജനറൽ ആശുപത്രിയെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോ൪ഡ് ചെയ൪മാൻ കെ. സജീവൻ ‘മാധ്യമ’ത്തോട് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.