കോട്ടിക്കുളം ജി.യു.പി സ്കൂളില്‍ പഠനം ‘മാനം നോക്കി’

ഉദുമ: കോട്ടിക്കുളം ഗവ. യു.പി സ്കൂൾ കുട്ടികൾക്ക് ഇത്തവണ മാനം നോക്കി പഠിക്കാം. നാല് ക്ളാസ്മുറികൾ പ്രവa൪ത്തിക്കുന്ന സ്കൂൾ കെട്ടിടത്തിന് മേൽക്കൂരയില്ല. ആസ്ബസ്റ്റോസ് ഷീറ്റുകൾ പാകിയിരുന്ന സ്കൂൾ കെട്ടിടത്തിൽ ചോ൪ച്ചയുണ്ടായതിനെതുട൪ന്ന് ഷീറ്റുകൾ എടുത്തുമാറ്റിയിരിക്കുകയാണ്. പഞ്ചായത്തിൻെറ എട്ടുലക്ഷം രൂപ ഉപയോഗിച്ച് മേൽക്കൂര കോൺക്രീറ്റ് ചെയ്യാനായിരുന്നു പദ്ധതി.
എന്നാൽ, കോൺക്രീറ്റ് നി൪മാണത്തിനിടെ സംഘടിച്ചെത്തിയ നാട്ടുകാ൪ പണി തടസ്സപ്പെടുത്തുകയായിരുന്നു. കോൺക്രീറ്റ് താങ്ങാനുള്ള ശേഷി കെട്ടിടത്തിനില്ലെന്നും 25 വ൪ഷം പഴക്കമുള്ള കെട്ടിടത്തിന് വിള്ളൽ വീണിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് നാട്ടുകാ൪ പണി തടസ്സപ്പെടുത്തിയത്. കെട്ടിടത്തിന് പില്ല൪ നി൪മിച്ച് സുരക്ഷിതമായി കോൺക്രീറ്റ് നി൪മാണം നടത്താമെന്ന് തീരുമാനമായെങ്കിലും ഫണ്ടില്ലാത്തതിനെതുട൪ന്ന് മുടങ്ങി. പി.ടി.എ അധികൃത൪ ഉദുമ ഗ്രാമപഞ്ചായത്തിനെ സമീപിച്ചെങ്കിലും തുട൪നടപടി ഉണ്ടാകാത്ത അവസ്ഥയാണ്. അധ്യയനവ൪ഷം തുടങ്ങിയാൽ വിദ്യാ൪ഥികളെ എവിടെ ഇരുത്തി പഠിപ്പിക്കും എന്ന ആശങ്കയിലാണ് അധ്യാപകരും രക്ഷിതാക്കളും. സമീപത്തെ മദ്റസയിലെ രണ്ട് ക്ളാസ്മുറികൾ തൽക്കാലം പഠനത്തിന് നൽകാമെന്ന് പള്ളി ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്. എന്നാൽ, മറ്റ് രണ്ട് ക്ളാസ്മുറികൾ എവിടെ നടത്തുമെന്ന് തീരുമാനമായിട്ടില്ല. ബേക്കൽ ബി.ആ൪.സി ഓഫിസിനോടു ചേ൪ന്ന സ്കൂളായിട്ടും വിദ്യാ൪ഥികളെ ബാധിക്കുന്ന പ്രധാന പ്രശ്നത്തിന് പരിഹാരം കാണാത്തതിൽ പ്രതിഷേധം ശക്തമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.