വനം വകുപ്പിന്‍െറ ഇ.എഫ്.എല്‍ ഭൂമിയില്‍നിന്ന് നാണ്യ-സുഗന്ധ വിളകള്‍ കടത്തുന്നു

പാലക്കാട്: വനംവകുപ്പ് പരിസ്ഥിതി ദു൪ബലപ്രദേശമായി (ഇ.എഫ്.എൽ) ഏറ്റെടുത്ത സ്ഥലത്തുനിന്ന് ലക്ഷങ്ങൾ വിലയുള്ള കാപ്പി, കുരുമുളക്, ഏലം, അടക്ക എന്നിവ കടത്തുന്നു. വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയാണിത്. നെന്മാറ വനം ഡിവിഷൻ പരിധിയിലെ കൊല്ലങ്കോട് റെയ്ഞ്ചിൽ ഉൾപ്പെടുന്ന പെരിയചോല ജെമിനി പ്ളാൻേറഷനിൽനിന്നാണ് രാത്രി ജീപ്പിലും പിക്കപ്പ് വാനുകളിലുമായി ഇവ കടത്തുന്നത്.
ഏതാനും മാസങ്ങൾക്കുള്ളിൽ  കോടിയോളം രൂപ വിലവരുന്ന സാധനങ്ങൾ കടത്തിയതായാണ് വിവരം. മുമ്പ് വനം ഉദ്യോഗസ്ഥ൪ ഇവിടെനിന്ന് ഇത്തരം വിഭവങ്ങൾ പൊള്ളാച്ചിയിലേക്ക് കടത്തി വിറ്റത് വിവാദമായിരുന്നു. പി.സി. ജെയിംസ് മാനേജിങ് പാ൪ട്ണറായ ജെമിനി പ്ളാൻേറഷനിലെ 60 ഹെക്ട൪ സ്ഥലം വനംവകുപ്പ് 2008 ആഗസ്റ്റ് 28ന് ഇ.എഫ്.എല്ലായി പ്രഖ്യാപിച്ച് ഏറ്റെടുത്തശേഷം പ്രത്യേകം കാവൽ ഏ൪പ്പെടുത്തിയിരുന്നു. തുട൪ന്ന് പി.സി. ജയിംസിന് തോട്ടത്തിൽ പ്രവേശം നിഷേധിച്ചു. എന്നാൽ, ഈ അവസരം മുതലെടുത്താണ് ചില൪ എസ്റ്റേറ്റിലെ നാണ്യ, സുഗന്ധ വിളകൾ വിളവെടുത്ത് കടത്തുന്നത്. ഇതിനകത്തെ കുറച്ച് സ്ഥലം പി.സി. ജയിംസ് വിറ്റിരുന്നു. ഇവിടെ ചെറുകിട ക൪ഷകരെന്ന പേരിൽ ചില൪ കഴിയുന്നുണ്ട്. ഇവരാണ് വനം വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ അനുവാദത്തോടെ കാ൪ഷികോൽപന്നങ്ങൾ കടത്തുന്നതെന്ന് മാനേജിങ് പാ൪ട്ണറായ ജയിംസ് ആരോപിക്കുന്നു. തന്നെ എസ്റ്റേറ്റിൽ പ്രവേശിക്കാനോ, ഇ.എഫ്.എല്ലായി ഏറ്റെടുത്ത സ്ഥലം ഒഴിച്ചുള്ള പ്രദേശത്ത് വിളവെടുക്കാനോ വനം വകുപ്പ് സമ്മതിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്ളാൻേറഷനിലെ 783 ഏക്ക൪ സ്ഥലത്തിൽ വനം വകുപ്പ് പരിസ്ഥിതി ദു൪ബല പ്രദേശമായി ഏറ്റെടുത്ത 66 ഹെക്ട൪ അളന്ന് തിരിക്കാത്തതിനാൽ തൻെറ സ്ഥലത്ത് കൃഷി ചെയ്യാൻ പറ്റാത്ത സാഹചര്യമാണെന്നും ഇപ്പോഴും താനാണ് പ്ളാൻേറഷൻ നികുതി അടക്കുന്നതെന്നും ജയിംസ് പറഞ്ഞു. തനിക്ക് അവകാശപ്പെട്ട പ്രദേശത്തെ വിളകൾ കടത്തുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.