റോഡുപണി പൂര്‍ത്തീകരിച്ചു; ഓവുചാലുകള്‍ നന്നാക്കിയില്ല

ഉദുമ: റോഡ് നി൪മാണം ത്വരിതഗതിയിൽ പൂ൪ത്തിയാക്കിയെങ്കിലും ഓവുചാലുകൾ നന്നാക്കാത്തത് റോഡുകൾക്ക് ഭീഷണിയാകുന്നു. പാലക്കുന്ന്-മലാംകുന്ന് ബി.ആ൪.ഡി.സി ടൂറിസം റോഡിലാണ് ഓവുചാലുകൾ നന്നാക്കാത്തത്. ഓവുചാലുകൾ നി൪മിച്ചിട്ടുണ്ടെങ്കിലും മാലിന്യങ്ങൾ നിറഞ്ഞ നിലയിലാണ്. ഇത് മഴക്കാലമാകുമ്പോഴേക്കും വൃത്തിയാക്കാമെന്ന് കരാറുകാരൻ നാട്ടുകാരെ അറിയിച്ചിരുന്നെങ്കിലും ഇതുവരെ നീക്കം ചെയ്തിട്ടില്ല.
അപകടാവസ്ഥയിലായ ഇലക്ട്രിക് പോസ്റ്റുകൾ റോഡ് നി൪മാണത്തിനിടെ എടുത്ത് ഓവുചാലിലാണ് നിക്ഷേപിച്ചത്. മഴ തുടങ്ങിയാൽ ഓവുചാലിൽ വെള്ളം ഒഴുകിപ്പോകാതെ നിറഞ്ഞ് റോഡിലൂടെ ഒഴുകുന്ന അവസ്ഥയാണ്. ഇത് റോഡിൻെറ നിലനിൽപിനെ ബാധിക്കും. മഴക്കാലത്തിന് മുമ്പ് ഓവുചാലുകൾ നന്നാക്കണമെന്ന് നാട്ടുകാ൪ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.