വിശ്വനാഥ ഗൗഡയുടെ മരണം: സി.ബി.ഐ അന്വേഷിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ക്രൈംബ്രാഞ്ച്

കാസ൪കോട്: യൂത്ത് കോൺഗ്രസ് നേതാവ് വിശ്വനാഥ ഗൗഡയുടെ മരണം സംബന്ധിച്ച കേസ് സി.ബി.ഐ അന്വേഷിക്കുന്നതിൽ എതി൪പ്പില്ലെന്ന് ക്രൈംബ്രാഞ്ച് ഹൈകോടതിയെ അറിയിച്ചു. കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഗൗഡയുടെ മാതാവ് ഹൈകോടതിയിൽ ഹരജി സമ൪പ്പിച്ചിരുന്നു. ഹൈകോടതി നി൪ദേശ പ്രകാരം ക്രൈംബ്രാഞ്ച് സമ൪പ്പിച്ച അന്വേഷണ റിപ്പോ൪ട്ടിലാണ് സി.ബി.ഐ അന്വേഷിക്കുന്നതിൽ എതി൪പ്പില്ലെന്ന് പറഞ്ഞത്. ക്രൈംബ്രാഞ്ച് റിപ്പോ൪ട്ടിൽ കേസിൽ സി.പി.എം, കോൺഗ്രസ് നേതാക്കൾക്കുള്ള പങ്ക് പരാമ൪ശിക്കുന്നുണ്ട്.
മരണം ആത്മഹത്യയാണെന്നാണ് ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും വിധിയെഴുതിയത്. കേസിൽ നീതിതേടി പത്തുവ൪ഷമായി ഒരുവിഭാഗം കോൺഗ്രസ് പ്രവ൪ത്തകരുടെ പ്രക്ഷോഭത്തിൻെറ ഭാഗമാണ് സി.ബി.ഐ അന്വേഷണ ഹരജി.
വേലക്കുനിന്ന വീട്ടിലെ പെൺകുട്ടിയെ പ്രണയിച്ചതിന്  വിശ്വനാഥ ഗൗഡയെ ക൪ണാടകത്തിലേക്ക് നാടുകടത്തിയിരുന്നു. വീട്ടുടമ മരിച്ചപ്പോൾ ഗൗഡ തിരിച്ചെത്തി. ഈ സമയത്താണ് വെടിയേറ്റ് മരണം. വെടിവെച്ചവരെന്ന് മരണസമയത്ത് ഗൗഡയുടെ കൂടെയുണ്ടായിരുന്ന, കേസിലെ ദൃക്സാക്ഷി എടയച്ചാൽ രാഘവൻ പറഞ്ഞ സി.പി.എം പ്രവ൪ത്തകരായ നാലുപേ൪ കേസിൽ പ്രതികളായി. അന്വേഷണം പുരോഗമിക്കവേ രാഘവൻെറ മൃതദേഹം ചന്ദ്രഗിരി പുഴയിൽ പൊങ്ങി. രാഘവൻ മരിച്ചതോടെ ഗൗഡ വധം ആത്മഹത്യയായി. പ്രതിസ്ഥാനത്തുനിന്നും സി.പി.എം പ്രവ൪ത്തകരെ ഒഴിവാക്കി.
സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്ത നാടൻ തോക്ക് ജീപ്പ് ഡ്രൈവ൪ രാജേഷിന് ഗൗഡയുടെ സഹോദരൻ കൈമാറിയെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ തമ്പാൻെറ റിപ്പോ൪ട്ടിൽ പറയുന്നു. രാജേഷ് കോൺഗ്രസ് നേതാവ് ചന്ദ്രൻ ബണ്ടക്കൈക്കും ചന്ദ്രൻ മാധവൻനായ൪ക്കും കൈമാറി. മാധവൻനായ൪ മറ്റൊരു കോൺഗ്രസ് നേതാവ് എ.വി. ജോ൪ജിന് കൈമാറാൻ ശ്രമിച്ചുവെങ്കിലും അദ്ദേഹം വാങ്ങിയില്ലെന്നും തുട൪ന്ന്, സി.പി.എം നേതാവ് ഗോപാലൻ മാസ്റ്റ൪ക്ക് കൈമാറിയെന്നും ക്രൈംബ്രാഞ്ച് റിപ്പോ൪ട്ടിൽ പറയുന്നു. ജോ൪ജിനെ പൊലീസ് ചോദ്യം ചെയ്യാൻ തുടങ്ങിയപ്പോൾ ഗോപാലൻ മാസ്റ്റ൪ തോക്ക് ഹോട്ടലിനു പിറകിൽ ഒളിപ്പിച്ചു. ഈ തോക്ക് ഇപ്പോൾ ഫോറൻസിക് ലാബിലാണ് ഉള്ളത്.
പ്രധാന ജന്മികുടുംബത്തിനും തലവേദനയായ ഗൗഡയെ സി.പി.എമ്മും കോൺഗ്രസിലെ ഒരുവിഭാഗവും ചേ൪ന്ന് കൊലപ്പെടുത്തിയതാണെന്നാണ് ആരോപണം. അകത്ത്  പറഞ്ഞുകേട്ടിരുന്ന പലപേരുകളും ഇപ്പോൾ ക്രൈംബ്രാഞ്ച് സമ൪പ്പിച്ച റിപ്പോ൪ട്ടിലുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.