എസ്.എസ്.എല്‍.സി ബുക്കില്‍ തെറ്റുവന്നാല്‍ പ്രധാനാധ്യാപകര്‍ക്ക് പിഴ

ശ്രീകണ്ഠപുരം: എസ്.എസ്.എൽ.സി ബുക്കിൽ തെറ്റ് വരുത്തുന്ന സ്കൂളുകളിലെ പ്രധാനാധ്യാപക൪ 1,000 രൂപ പിഴയടക്കണമെന്ന് പരീക്ഷാബോ൪ഡിൻെറ ഉത്തരവ്. 2011-12 അധ്യയന വ൪ഷം മുതൽ പ്രാബല്യത്തിൽ വന്ന ഈ ഉത്തരവുപ്രകാരം നിരവധി പേ൪ക്ക് ഇതിനകം പിഴ ചുമത്തി.
മുൻവ൪ഷങ്ങളിൽനിന്ന് വ്യത്യസ്തമായി കഴിഞ്ഞ അധ്യയന വ൪ഷം മുതൽ വിദ്യാ൪ഥികളുടെ വിവരങ്ങൾ അതത് സ്കൂളുകളിൽനിന്ന് ഓൺലൈനിൽ നൽകിയാണ് എസ്.എസ്.എൽ.സി ബുക് തയാറാക്കുന്നത്. ഇങ്ങനെ നൽകുന്ന വിവരങ്ങളിൽ തെറ്റ് കടന്നുകൂടിയാലാണ് പിഴ ചുമത്താൻ നി൪ദേശമുള്ളത്. എന്നാൽ, മുൻവ൪ഷങ്ങളിൽ പരീക്ഷാ വിഭാഗം തയാറാക്കിയ എസ്.എസ്.എൽ.സി ബുക്കുകളിൽ തെറ്റ് സംഭവിക്കാറുണ്ടെങ്കിലും പിഴ ഈടാക്കിയിരുന്നില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.