വയനാടന്‍ കാടുകളില്‍ ആനകളേറെ

സുൽത്താൻ ബത്തേരി: ഏഷ്യയിൽത്തന്നെ ആനകളുടെ ഏറ്റവും മികച്ച ആവാസ കേന്ദ്രമായി വയനാടിന് അംഗീകാരം. വയനാട് വന്യജീവിസങ്കേതത്തിൽ ആനകളുടെ സമൃദ്ധി. മേയ് 21, 22, 23 തീയതികളിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഒരേസമയം നടന്ന കണക്കെടുപ്പിൽ വയനാടൻ കാടുകളിൽ ആനകളുടെ എണ്ണം വ൪ധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് വനപാലക൪ പറഞ്ഞു. കണക്കെടുപ്പിൽ 240 ആനകളെയാണ് നേരിൽ കണ്ടത്. നാല് കടുവകളെയും സ൪വേ സംഘം കണ്ടു. സ൪വേയുമായി ബന്ധപ്പെട്ട അന്തിമവിവരങ്ങൾ പൂ൪ത്തിയായി വരുന്നതായി വയനാട് വൈൽഡ് ലൈഫ് വാ൪ഡൻ കെ.കെ. സുനിൽകുമാ൪ പറഞ്ഞു.
ദക്ഷിണേന്ത്യൻ കാടുകളിൽ ഭൂപ്രകൃതിയിലും കാലാവസ്ഥയിലും ഏറ്റവും മെച്ചപ്പെട്ടതാണ് വയനാട് വന്യജീവി സങ്കേതം. വേനലെത്തിയാൽ തീറ്റയും വെള്ളവും തേടി അയൽക്കാടുകളിൽനിന്നും  വയനാടൻ കാടുകളിലേക്ക് ആനകളുടെ കുടിയേറ്റമുണ്ട്.  കടുത്ത വേനലിലും നീരുറവകളും പച്ചപ്പുമാണ് വയനാടൻ കാടുകളിലേക്ക് അവയെ ആക൪ഷിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.