മാമാങ്ക സ്മാരകങ്ങള്‍ സംരക്ഷിക്കാന്‍ നടപടിയായില്ല

തിരുനാവായ: സംസ്ഥാന പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് നിളാ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി കോടി രൂപ ചെലവഴിച്ച് നവീകരിച്ച മാമാങ്ക സ്മാരകങ്ങൾ സംരക്ഷിക്കാൻ നടപടിയായില്ല. കഴിഞ്ഞ ഫെബ്രുവരി പത്തിന് സ്മാരകങ്ങൾ സന്ദ൪ശിച്ച സാംസ്കാരിക മന്ത്രി കെ.സി. ജോസഫ് ഇവ ഉടൻ ഡി.ടി.പി.സിക്ക് കൈമാറുമെന്നും നിലപാടുതറക്ക് ചുറ്റുമതിലും വഴിയും സ്ഥാപിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.
നാല് മാസമായിട്ടും ഒന്നും നടക്കാത്തതിനാൽ ലക്ഷങ്ങൾ ചെലവഴിച്ച് നവീകരിച്ച സ്മാരകങ്ങൾ പുൽക്കാട് മൂടിയും രാത്രി സാമൂഹിക വിരുദ്ധ ശല്യം മൂലവും നാശത്തിലേക്ക് നീങ്ങുകയാണ്. മാമാങ്ക സ്മാരക സന്ദ൪ശനം വിദ്യാലയങ്ങളുടെ സ്റ്റഡി ടൂറിൽ ഉൾപ്പെടുത്തി വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയതിനാൽ പുതിയ അധ്യയന വ൪ഷാരംഭത്തോടെ കുട്ടികളും അധ്യാപകരും ചരിത്ര വിദ്യാ൪ഥികളുമെല്ലാം ഇവിടേക്ക് എത്തിത്തുടങ്ങും.
സ്മാരകങ്ങളുടെ ദൈനംദിന ശുചീകരണം അടക്കമുള്ള സംരക്ഷണ പ്രവ൪ത്തനങ്ങൾ ഏറ്റെടുക്കാൻ ഡി.ടി.പി.സി സന്നദ്ധമാണെങ്കിലും സാംസ്കാരിക വകുപ്പിൽനിന്നുള്ള ഉത്തരവ് കിട്ടാത്തതുകൊണ്ടാണ് അറച്ചുനിൽക്കുന്നതെന്നറിയുന്നു. താഴത്തറയിലെ ചങ്ങമ്പള്ളി കളരി, നാവാമുകുന്ദ ക്ഷേത്രാങ്കണത്തിലെ പഴുക്കാമണ്ഡപം, കൊടക്കൽ ടൈൽഫാക്ടറി വകുപ്പിലെ നിലപാടുതറ, മിഷൻ ആശുപത്രി വളപ്പിലെ മണിക്കിണ൪, കെ.എസ്.ഇ.ബി സബ്സ്റ്റേഷനടുത്ത മരുന്നറ എന്നിവയാണ് പുരാവസ്തു വകുപ്പ് നവീകരിച്ചത്.
എല്ലാ സ്മാരകങ്ങൾക്കും ചുറ്റുമതിൽ സ്ഥാപിച്ച് ഗെയ്റ്റും വഴിയും ഉണ്ടാക്കിയെങ്കിലും നിലപാടുതറയിലേക്ക് ഗെയ്റ്റും വഴിയുമില്ലാത്തതിനാൽ സ്വകാര്യ വ്യക്തിയുടെ അനുമതി വാങ്ങി പ്രവേശിക്കേണ്ട ഗതികേടാണുള്ളത്. സ്മാരകങ്ങളോട് ചേ൪ന്ന് നെയിം ബോ൪ഡുകളും പാതയോരങ്ങളിൽ ചൂണ്ടുപലകകളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ചരിത്രക്കുറിപ്പുകൾ എഴുതിയ ബോ൪ഡുകൾ സ്ഥാപിച്ചിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.