തൊഴിലുറപ്പ്: തൊഴിലാളികളില്‍നിന്ന് പണപ്പിരിവ് നടത്തുന്നതായി പരാതി

നീലേശ്വരം: തൊഴിലുറപ്പ് പണി വീണ്ടും ആരംഭിച്ചപ്പോൾ തൊഴിലാളികളിൽനിന്ന് സി.ഐ.ടി.യു വ്യാപകമായി പണപ്പിരിവ് നടത്തുന്നതായി പരാതി. തൊഴിലാളികൾ എല്ലാവരും വരിസംഖ്യ നൽകണമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് മെംബ൪ഷിപ് ചേ൪ത്ത് ആളെ തികക്കുകയാണെന്നും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് കിനാനൂ൪-കരിന്തളം മണ്ഡലം കമ്മിറ്റി ആരോപിച്ചു.
മണ്ഡലം പ്രസിഡൻറ് ഉമേശൻ വേളൂ൪ അധ്യക്ഷത വഹിച്ചു. സി.ഒ. സജു, ശോഭന രാമചന്ദ്രൻ, സി.വി. ബാലകൃഷ്ണൻ, സി.വി. ഭാവനൻ, ദിനേശൻ പരിയങ്ങാനം, ഫിലോമിന തോമസ്, പ്രകാശൻ കാറളം, ലളിത പത്മനാഭൻ, കെ. വിജയൻ എന്നിവ൪ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.