നാല് കേസുകളിലെ പ്രതി പിടിയില്‍

ഉദുമ: നാല് കേസുകളിൽ പ്രതിയായ യുവാവിനെ അറസ്റ്റ് ചെയ്തു. ഉദുമ പടിഞ്ഞാറിലെ അബ്ദുറഹ്മാൻ എന്ന അന്തായി (31) ആണ് അറസ്റ്റിലായത്. നിരവധി രാഷ്ട്രീയ, സാമുദായിക കലാപങ്ങളിൽ പ്രതിയായ അബ്ദുറഹ്മാൻ പൊലീസിനെ വെട്ടിച്ച് മുങ്ങിനടക്കുകയായിരുന്നു.
ഹോസ്ദു൪ഗ് സി.ഐ കെ.വി. വേണുഗോപാൽ, എസ്.ഐ ടി. ഉത്തംദാസ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. അബ്ദുറഹ്മാനെ ഹോസ്ദു൪ഗ് കോടതിയിൽ ഹാജരാക്കിയതിനെ തുട൪ന്ന് റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.