കാസ൪കോട്: ഓട്ടോയിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെയും സഹോദരിയെയും തെറ്റിദ്ധരിച്ച് തടഞ്ഞ് അസഭ്യം ചൊരിഞ്ഞ സംഭവത്തിൽ അഞ്ചുപേരെ ബേഡകം പൊലീസ് അറസ്റ്റ് ചെയ്തു.
കുണ്ടുംകുഴി ചേടിക്കുണ്ട് സ്വദേശികളായ അബൂബക്ക൪ സിദ്ദീഖ് (22), മുഹമ്മദ് ശിഹാബ് (28), അബ്ദുൽ റൗഫ് (22), അബ്ദുൽ ഖാദ൪ (27), എം.എ. സുലൈമാൻ (27) എന്നിവരെയാണ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. സഹോദരൻെറ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. ബന്തടുക്ക മാണിമൂല സ്വദേശിയായ യുവാവ് സഹോദരിയെ ഉദുമയിലെ ഭ൪തൃഗൃഹത്തിൽ നിന്ന് സ്വന്തം വീട്ടിലേക്ക് ഓട്ടോയിൽ കൂട്ടിക്കൊണ്ടുവരുമ്പോഴാണ് സംഭവം. ഉദുമ നാലാംവാതുക്കലിൽനിന്ന് നാലംഗ സംഘം ഒരു വാഹനത്തിൽ ഇവരെ പിന്തുട൪ന്നത്രെ.
പൊയിനാച്ചിയിലെത്തിയപ്പോൾ സംഘം ഓട്ടോ തടഞ്ഞ് ഭീഷണിപ്പെടുത്തി. തങ്ങൾ സഹോദരങ്ങളാണെന്ന് പറഞ്ഞിട്ടും വിശ്വസിക്കാതെ ഇവ൪ ഭീഷണി തുട൪ന്നു.
സഹോദരങ്ങൾ യാത്ര തുട൪ന്നപ്പോൾ കൊളത്തൂരിൽ കാത്തുനിന്ന മറ്റൊരു സംഘം തടഞ്ഞു. ഓട്ടോയെ നേരത്തെ പിന്തുട൪ന്നവ൪ നൽകിയ നി൪ദേശപ്രകാരമാണ് ഇവ൪ തടഞ്ഞതത്രെ. തുട൪ന്ന് തന്നെയും സഹോദരിയെയും ഓട്ടോ ഡ്രൈവറെയും പരസ്യ വിചാരണ നടത്തി അസഭ്യം പറഞ്ഞ് അപമാനിച്ചെന്നാണ് യുവാവ് പൊലീസിൽ നൽകിയ പരാതി.
വിവരമറിഞ്ഞ് നാട്ടുകാ൪ കൂടിയതോടെ സംഘം സ്ഥലംവിടുകയായിരുന്നു. കൊളത്തൂരിൽ ഓട്ടോ തടഞ്ഞവരാണ് അറസ്റ്റിലായവ൪. ഓട്ടോയെ പിന്തുട൪ന്നവരെ പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. അതേസമയം, പ്രദേശത്തുനിന്ന് കാണാതായ പെൺകുട്ടിയാണ് ഓട്ടോയിലെന്ന് തെറ്റിദ്ധരിച്ചാണ് യുവാക്കൾ ഓട്ടോ തടഞ്ഞ് ചോദ്യം ചെയ്തതെന്ന് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.