സിനിമാലോകം വിലക്കിയാലും സമരം തുടരുമെന്ന് ജാവേദ് അക്തര്‍

മുംബൈ: ബോളിവുഡ് സിനിമാ ലോകം ജീവിതകാലം മുഴുവൻ തന്നെ സിനിമയിൽ നിന്ന് വിലക്കിയാലും സമരവുമായി മുന്നോട്ട് പോകുമെന്ന് പ്രശസ്ത കവിയും ഗാനരചയിതാവുമായ ജാവേദ് അക്ത൪. പാട്ടുകളുടെ പക൪പ്പവകാശം പാട്ടുകാ൪ക്കും ഗാനരചയിതാക്കൾക്കുമാക്കി ഭേദഗതി ചെയ്യണമെന്ന വാദമാണ് അദ്ദേഹത്തിന് വിനയായത്. തങ്ങളുടെ അവകാശം നി൪മാതാക്കൾ വിട്ട് തന്നേ മതിയാവൂ എന്നും ഒരു മാസത്തിനുള്ളിൽ ഭേദഗതി നടപ്പിൽ വരുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പക൪പ്പകവകാശനിയമത്തിൽ ഭേദഗതി വരുത്തണമെന്നാവശ്യപ്പെട്ട നിയമയുദ്ധം ആരംഭിച്ചതിന് ശേഷം മുകേഷ് ഭട്ടടക്കമുള്ളവരും യാഷ് രാജ് ഫിലിംസ്, ധ൪മ പ്രൊഡക്ഷൻസ് തുടങ്ങിയ വൻകിട കമ്പനികളും തങ്ങളുടെ സംരംഭങ്ങളിൽ നിന്നും ജാവേദിനെ അകറ്റി നി൪ത്തിയിരിക്കുകയാണ്. മകൻ ഫ൪ഹാൻ അക്ത൪  മാത്രമാണ് ഇപ്പോൾ  അദ്ദേഹത്തിന് അവസരം നൽകുന്നതെന്നാണ് റിപ്പോ൪ട്ട്.



 തിരക്കഥയെഴുതിയാണ് ജാവേദ് അക്ത൪ സിനിമാ രംഗത്തെത്തുന്നത്. പിന്നീട് മനോഹരമായ നിരവധി ഗാനങ്ങൾക്ക് അദ്ദേഹം വരികളെഴുതി. പ്രണയവും വാൽസല്യവും ദേശസ്നേഹവും തുളുമ്പുന്ന വരികൾ അദ്ദേഹത്തിന്റെ പ്രത്യേകതയാണ്. '1942 ലൗവ് സ്റ്റോറി'യിലെ 'ഏക് ലഡ്കികൊ ദേഖാ', 'ബോ൪ഡറി'ലെ 'സന്ദേശ് ആതെ ഹേം..', 'റഫ്യൂജി'യിലെ 'പഞ്ചി നദിയാം', 'ലഗാനി'ലെ 'രാധാ കൈസേ ന ചലേം...'തുടങ്ങി അദ്ദേഹത്തിന്റെ പാട്ടുകളെല്ലാം ഹിറ്റുകളായിരുന്നു. പത്മശ്രീയും പത്മഭൂഷണുമടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. അഞ്ച് തവണ ദേശീയ അവാ൪ഡിനും അ൪ഹനായി.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.