Posted On
date_range Updated On
date_range വിദേശികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സിന് ചുരുങ്ങിയ ശമ്പളം 600 ദീനാര്‍ ആക്കാന്‍ നീക്കം
കുവൈത്ത് സിറ്റി: വിദേശികൾക്ക് ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷ നൽകുന്നതിനുള്ള ആദ്യ നിബന്ധന 600 ദീനാ൪ ശമ്പളം ആക്കാൻ അഭ്യന്തര മന്ത്രാലയം നീക്കം തുടങ്ങി. നിലവിൽ 400 ദീനാ൪ ആണ് വിദേശികൾക്ക് ഡ്രൈവിംഗ് ലൈസൻസിനുള്ള ശമ്പള പരിധി.
രാജ്യത്തെ നിലവിലെ ഗതാഗത സാഹചര്യവും റോഡപകടങ്ങളുടെ ആധിക്യവും പരിഗണിച്ചാണ് ഈ നീക്കമെന്ന് മന്ത്രാലയ വൃത്തങ്ങൾ സൂചന നൽകി. ട്രാഫിക് അതോറിറ്റി ഇത് സംബന്ധിച്ച പഠനം പൂ൪ത്തിയാക്കി അഭ്യന്തര മന്ത്രാലയത്തിനു കൈമാറിയതായും ശമ്പള നിബന്ധന കൂടാതെ വേറെയും ചട്ടങ്ങൾ ഇതിലുണ്ടെന്നും സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.