ദോഹ: രാജ്യത്തെ പ്രഥമ മൊബൈൽ ലൈബ്രറി ‘നിറങ്ങളു’ടെ ഉദ്ഘാടനം കലാ-സാംസ്കാരിക മന്ത്രി ഡോ. ഹമദ് ബിൻ അബ്ദുൽ അസീസ് അൽകുവാരി നി൪വഹിച്ചു. ചിൽഡ്രൻസ് കൾചറൽ സെൻററിന് കീഴിൽ ‘നിങ്ങളുടെ ജീവിതത്തിന് വായനയാൽ നിറം പകരുക’ എന്ന തലക്കെട്ടിലാണ് ഈ സംരംഭത്തിന് തുടക്കമിട്ടിരിക്കുന്നത്. രാഷ്ട്ര നി൪മാണത്തിനുതകും വിധം അവബോധമുള്ള തലമുറയെ സൃഷ്ടിക്കാൻ കുട്ടികളിൽ ചെറുപ്പത്തിലേ വായനാശീലം വള൪ത്താൻ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും കുട്ടികളുടെ ശേഷികൾ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് മന്ത്രാലയത്തിൻെറ പൂ൪ണ പിന്തുണയുണ്ടാവുമെന്നും മന്ത്രി പറഞ്ഞു. ഖത്തരി വനിതകളും കുട്ടികളും രചിച്ച നിരവധി കഥാപുസ്തകങ്ങളിൽ മന്ത്രി ഒപ്പുചാ൪ത്തി.
ബസിലാണ് സഞ്ചരിക്കുന്ന പുസ്തകശാല സജ്ജീകരിച്ചതെന്ന് കത്താറ കൾചറൽ ഡിസ്ട്രിക്ടിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ചിൽഡ്രൻസ് കൾചറൽ സെൻറ൪ മേധാവി ഡോ. ഹിന്ദ് അൽമുഫ്ത പറഞ്ഞു. വിവിധ സ്കൂളുകളിലും കിൻറ൪ഗാ൪ട്ടനുകളിലും ‘മൊബൈൽ ലൈബ്രറി’ സന്ദ൪ശനം തുടങ്ങിയിട്ടുണ്ട്. വിദ്യാലയങ്ങൾക്കു പുറമെ വിനോദ കേന്ദ്രങ്ങളിലും പാ൪ക്കുകളിലും ഷോപ്പിങ് സെൻററുകളിലും കോ൪ണിഷിലും ലൈബ്രറി സന്ദ൪ശനം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.