എന്‍ജി. റാങ്ക് ലിസ്റ്റ്: യോഗ്യതാ പരീക്ഷ മാര്‍ക്ക് സമര്‍പ്പിക്കണം

തിരുവനന്തപുരം: 2012 ലെ എൻജിനീയറിങ് റാങ്ക് ലിസ്റ്റ് തയാറാക്കുന്നതിന് യോഗ്യതാ പരീക്ഷയുടെ മാ൪ക്ക് ഓൺലൈനിലൂടെ സമ൪പ്പിക്കണമെന്ന് പ്രവേശ പരീക്ഷാ കമീഷണ൪ അറിയിച്ചു. എൻജിനീയറിങ് പ്രവേശ പരീക്ഷയിൽ ലഭിച്ച മാ൪ക്കിനും യോഗ്യതാ പരീക്ഷയിൽ  (പ്ലസ് ടു/ തത്തുല്യം) ലഭിച്ച മാ൪ക്കിനും തുല്യ പരിഗണന നൽകിയാണ് റാങ്ക് ലിസ്റ്റ് തയാറാക്കുക. രണ്ടാം വ൪ഷ യോഗ്യതാ പരീക്ഷയിൽ (പ്ലസ് ടു/ തത്തുല്യം) മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി/ കമ്പ്യൂട്ട൪ സയൻസ്/ ബയോടെക്നോളജി/ ബയോളജി എന്നീ വിഷയങ്ങൾക്ക് ലഭിച്ച ഗ്രേഡ്/ മാ൪ക്കിനെ പ്രോസ്പെക്ടസ് കേ്ളാസ് 9.7.4 (യ)(ശശശ) പ്രകാരം സ്റ്റാഡാ൪ഡൈസേഷൻ പ്രക്രിയക്ക് വിധേയമാക്കും.ഇതിനായി രണ്ടാം വ൪ഷ യോഗ്യതാ പരീക്ഷയിൽ ഈ വിഷയങ്ങൾക്ക് ലഭിച്ച മാ൪ക്ക് ംംം.രലല.സലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റിലൂടെ സമ൪പ്പിക്കാം. മാ൪ക്ക് സമ൪പ്പിക്കുന്നതിനായി 26.05.2012 മുതൽ 06.06.2012 വരെ വെബ്സൈറ്റ് ലഭ്യമാകും.
അപേക്ഷാ൪ഥികൾ അവരവരുടെ അപേക്ഷാ നമ്പ൪, റോൾ, കീ നമ്പ൪ എന്നിവ നൽകി ഒരു പാസ്വേഡ് സെറ്റ് ചെയ്ത് ഹോം പേജിൽ കയറണം. യോഗ്യതാ പരീക്ഷ പാസായ ബോ൪ഡ്, വ൪ഷം, രജിസ്റ്റ൪ നമ്പ൪ എന്നിവ വെബ്സൈറ്റിൽ രേഖപ്പെടുത്തണം. ഇപ്രകാരം രേഖപ്പെടുത്തുമ്പോൾ ഈ വിദ്യാ൪ഥിയുടെ യോഗ്യതാ പരീക്ഷയുടെ മാ൪ക്കിനെ സംബന്ധിച്ചുള്ള വിവരങ്ങൾ ഈ ഓഫിസിൽ ലഭ്യമാണെങ്കിൽ അതത് വിഷയത്തിന്റെ മാ൪ക്കുകൾ സൈറ്റിൽ ദൃശ്യമാകുന്നതാണ്. അതത് ബോ൪ഡുകൾ ഈ ഓഫിസിൽ ലഭ്യമാക്കിയ മാ൪ക്ക് വിവരമാണ്  ഇങ്ങനെ കാണാൻ കഴിയുന്നത്.ഇപ്രകാരം സൈറ്റിൽ തന്നെ മാ൪ക്ക് വിവരം ലഭ്യമാകുന്ന വിദ്യാ൪ഥികൾ പുതുതായി മാ൪ക്കുകൾ രേഖപ്പെടുത്തേണ്ടതില്ല. മറിച്ച് സൈറ്റിൽ ലഭ്യമായ മാ൪ക്കുകൾ ശരിയാണോ എന്ന് പരിശോധിച്ച് ബോധ്യപ്പെട്ടതിന് ശേഷം കൺഫേം ചെയ്യേണ്ടതാണ്. മാ൪ക്കിനെ സംബന്ധിച്ചുള്ള വിവരങ്ങൾ ഈ ഓഫിസിൽ ലഭ്യമല്ലാത്തപക്ഷം വിദ്യാ൪ഥികൾ അവരവരുടെ ബോ൪ഡ്, പാസായ വ൪ഷം, രജിസ്റ്റ൪ നമ്പ൪ എന്നിവ രേഖപ്പെടുത്തിയ ശേഷം ഓരോ വിഷയത്തിനും ലഭിച്ച മാ൪ക്കുകൾ വെബ്സൈറ്റിൽ നിഷ്ക൪ഷിക്കുന്നതുപോലെ രേഖപ്പെടുത്തി കൺഫേം ചെയ്യേണ്ടതാണ്. മാ൪ക്കുകൾ കൺഫേം ചെയ്തതിന് ശേഷം എല്ലാ വിദ്യാ൪ഥികളും മാ൪ക്സ് സബ്മിഷൻ ഡാറ്റയുടെ പ്രിന്റൗട്ട് എടുത്ത്വിദ്യാ൪ഥി സ്വയം സാക്ഷ്യപ്പെടുത്തി അതിനൊപ്പം പ്ലസ് ടു/ തത്തുല്യ പരീക്ഷയുടെ മാ൪ക്ക് ലിസ്റ്റിന്റെ പക൪പ്പ് ഗസറ്റഡ് ഓഫിസ൪ അറ്റസ്റ്റ് ചെയ്തത് കൂടി പ്രവേശ പരീക്ഷാ കമീഷണറുടെ ഓഫിസിൽ ജൂൺ എട്ടിന് വൈകുന്നേരം അഞ്ചിന് മുമ്പ് എത്തിക്കണം. വെബ്സൈറ്റിൽകൂടി മാ൪ക്കുകൾ രേഖപ്പെടുത്താത്തതും വിദ്യാ൪ഥി സാക്ഷ്യപ്പെടുത്തിയ മാ൪ക്സ് സബ്മിഷൻ ഡാറ്റയും യോഗ്യതാ പരീക്ഷയുടെ ഗസറ്റഡ് ഓഫിസ൪ സാക്ഷ്യപ്പെടുത്തിയ മാ൪ക്ക് ലിസ്റ്റിന്റെ പക൪പ്പും യഥാസമയം ഹാജരാക്കാത്തതുമായ വിദ്യാ൪ഥികളെ എൻജിനീയറിങ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തില്ല. ഈ കാലയളവിൽ വിദ്യാ൪ഥികളെ സഹായിക്കുന്നതിനായി കേരളത്തിലുടനീളം ഫെസിലിറ്റേഷൻ സെന്ററുകളും ഹെൽപ് ഡെസ്കുകളും സജ്ജമാക്കിയിട്ടുണ്ട്. ഈ കേന്ദ്രങ്ങളുടെ പട്ടിക വെബ്സൈറ്റിൽ ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് ഹെൽപ്ലൈൻ നമ്പറുകളായ 0471 2339101, 2339102, 2339103, 2339104 എന്നിവയിലും സിറ്റിസൺ കോൾ സെന്ററിന്റെ 155300, 0471-2115054, 2115098, 2335523 എന്നീ നമ്പറുകളിലും ബന്ധപ്പെടാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.