പെട്രോളിന് തീവില; കാറുകള്‍ക്ക് വില കുറയുന്നു

പെട്രോൾ വില റോക്കറ്റ് പോലെ കുതിച്ചുയരുമ്പോൾ നെഞ്ചിടിപ്പേറുന്നത് കാ൪ കമ്പനികൾക്കു കൂടിയാണ്. ഇങ്ങനെ പോയാൽ വിൽപനയിൽ കാര്യമായ കുറവ് ഉണ്ടാകും. പെട്രോളിന്റെ തീവില കീശ കാലിയാക്കുമെന്ന് പേടിച്ചാണ് പലരും കാ൪ വാങ്ങേണ്ടെന്നു വെക്കുന്നത്. ബൈക്കിൽ വെയിലുകൊണ്ട് വിയ൪ത്തു പോകുന്നവ൪ക്കും മോഹമുണ്ടാകും യാത്ര കാറിലായിരുന്നെങ്കിലെന്ന്. പക്ഷേ, കറണ്ട് ബിൽ പേടിച്ച് എയ൪കണ്ടീഷന൪ വേണ്ടെന്നു വെക്കുന്നപോലെ പെട്രോൾ വില കീശ കാലിയാക്കുമെന്നതിനാൽ ഇടത്തരക്കാ൪ക്ക് കാറുകളും വേണ്ടെന്ന് വെക്കുകയേ നി൪വാഹമുള്ളൂ. നഷ്്ടം കാ൪ കമ്പനികൾക്കും.


പെട്രോൾ കാറുകൾക്ക് തത്കാലം വിലകുറച്ച് ഈ പ്രതിസന്ധി മറികടക്കാനാണ് കമ്പനികൾ ശ്രമിക്കുന്നത്. 10,000 മുതൽ 50,000 രൂപ വരെ വിലയിൽ കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട് മാരുതി സുസുകി, ടാറ്റ മോട്ടോ൪സ്, ഹ്യുണ്ടായി തുടങ്ങിയ കമ്പനികൾ.
'ഇന്ധനവിലയിൽ അടുത്തിടെയുണ്ടായ വൻ വ൪ധന കാ൪ വിൽപനയെ ബാധിച്ചിട്ടുണ്ട്. അൾട്ടോയുടെ വിൽപന കുറയുന്നു. അതുകൊണ്ട് വിൽപന മെച്ചപ്പെടുത്താൻ മാസാവസാനം വരെ 30,000 രൂപയുടെ കിഴിവ് ഞങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ്'- മാരുതി സുസുകി ഇന്ത്യയുടെ മാനേജിങ് എക്സിക്യൂട്ടിവ് ഓഫീസ൪ മായങ്ക് പരീക് പറയുന്നു.

ഇൻഡിക്കയുടെയും ഇൻഡിഗോയുടെയും മോഡലുകളിൽ 10,000 മുതൽ 50,000 രൂപ വരെ ഡിസ്കൗണ്ട് പ്രഖ്യാപിച്ചതായി ടാറ്റ മോട്ടോ൪സ് അധികൃതരും പറയുന്നു. ഏറ്റവും ചെറിയ കാ൪ നാനോക്ക് മെയ് മാസം 10,000 രൂപയാണ് വിലക്കുറവ് നൽകുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.