ബംഗ്ളാദേശികളെ പിടികൂടിയ സംഭവം: മൊബൈല്‍ ഫോണ്‍ കട പരിശോധിച്ചു

കോട്ടയം: യാത്രാരേഖകളില്ലാതെ ബംഗ്ളാദേശികളെ പിടികൂടിയ സംഭവത്തിൽ പൊലീസ് മൊബൈൽ ഫോൺ കട പരിശോധിച്ചു. പിടിക്കപ്പെട്ടവരിൽ ഒരാളുടെ മൊബൈൽ സിം കാ൪ഡ് വാങ്ങിയ കോട്ടയത്തെ കടയിലാണ് ക്രൈം ഡിറ്റാച്ച്മെൻറ് പരിശോധന നടത്തിയത്. കേസിന് സഹായകമായ രേഖകളൊന്നും ലഭിച്ചില്ലെന്ന് ഡിവൈ.എസ്.പി സുനിൽ പറഞ്ഞു. അറസ്റ്റിലായ 10 പേ൪ ജുഡീഷ്യൽ കസ്റ്റഡിയിലാണുള്ളത്. കടുത്തുരുത്തിയിലെ അറസ്റ്റിനുപിന്നാലെ ആലപ്പുഴയിലെ രാമങ്കരിയിൽനിന്നും എട്ട് ബംഗ്ളാദേശികളെ പിടികൂടിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.