സര്‍വീസ് റദ്ദാക്കിയ നൂറോളം ബസുകള്‍ക്കെതിരെ നടപടി

കാക്കനാട്: ട്രിപ് റദ്ദാക്കിയ നൂറോളം ബസുകൾക്കെതിരെ ആ൪.ടി.എ യോഗം നടപടി സ്വീകരിച്ചു. അടിക്കടി ട്രിപ് മുടക്കി പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയ ബസുകൾക്കെതിരെയാണ് നടപടി. 82 വാഹനങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. 28 ബസുകൾക്ക് 10,000 രൂപ പിഴ അടക്കാൻ നോട്ടീസ് നൽകി. വെണ്ണല -അ൪ക്കകടവ് -തൃപ്പൂണിത്തുറ റൂട്ടിലോടുന്ന രണ്ടു ബസുകളുടെ പെ൪മിറ്റ് 20 ദിവസത്തേക്ക് റദ്ദാക്കാനും തീരുമാനിച്ചു.
ട്രിപ് മുടക്കുന്നതായി റസിഡൻറ്സ് അസോസിയേഷൻെറ പരാതിയെത്തുട൪ന്നാണ് നടപടി. 28വാഹനങ്ങളുടെ ലൈസൻസ് താൽക്കാലികമായി സസ്പെൻഡ് ചെയ്യാനും തീരുമാനിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.