പൂരത്തിന്് ആനയിടഞ്ഞ സംഭവം: ഉദ്യോഗസ്ഥരില്‍നിന്ന് തെളിവെടുത്തു

തൃശൂ൪: തൃശൂ൪പൂരത്തിന് ആനയിടഞ്ഞ സംഭവത്തിൽ പൊലീസ്,  മൃഗസംരക്ഷണ,  എലിഫൻറ് സ്ക്വാഡ് ഉദ്യോഗസ്ഥരിൽ നിന്ന് തെളിവെടുത്തു. തെളിവെടുപ്പിന് എല്ലാ വിഭാഗത്തിൽനിന്നുമായി 30പേ൪ എത്തി. ഇതോടെ മൂന്നാംഘട്ട തെളിവെടുപ്പും പൂ൪ത്തിയായതായി ആ൪.ഡി.ഒ ഇ.എം.അനിൽകുമാ൪ അറിയിച്ചു. ഇടഞ്ഞ ഉണ്ണിപ്പിള്ളി കാളിദാസൻ എന്ന ആനക്ക് മദപ്പാടുണ്ടായിരുന്നുവെന്നും എന്നാൽ, മദപ്പാടിൻെറ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്നും വെറ്ററിനറി ഡോക്ട൪മാ൪ മൊഴി നൽകി. ഇടയാൻ കാരണമായത് എന്താണെന്നറിയില്ലെന്നും ആന ജനങ്ങളുടെ ഇടയിലേക്ക് ഓടിത്തുടങ്ങിയശേഷം മാത്രമാണ് തങ്ങൾ സംഭവം കണ്ടതെന്നും ഡ്യൂട്ടിയിലുണ്ടായിരുന്നവരും ചുമതലയുണ്ടായിരുന്ന പൊലീസുകാരും തെളിവെടുപ്പ് സംഘത്തിന് മുമ്പാകെ അറിയിച്ചു. ഇനിമുതൽ ടൗൺഹാളിൽ എല്ലാവ൪ക്കും കാണത്തക്കവിധം തെളിവെടുപ്പ് ഉണ്ടാകില്ലെന്നും തൻെറ ഓഫിസിൽ വെച്ചായിരിക്കുമെന്നും ആ൪.ഡി.ഒ അറിയിച്ചു. ആനയെ പരിശോധിച്ച ഡോക്ട൪മാ൪, വനംവകുപ്പുദ്യോഗസ്ഥ൪ തുടങ്ങിയവരുമായാണ് ഇനി വിവരങ്ങൾ ആരായാനുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.