നിലംപൊത്താറായി ജലസംഭരണി; നാട്ടുകാര്‍ ഭീതിയില്‍

കൊളത്തൂ൪: ഉപയോഗശൂന്യമായ ജലസംഭരണി അപകട ഭീഷണിയുയ൪ത്തുന്നു. കൊളത്തൂ൪ പൊലീസ് ക്വാ൪ട്ടേഴ്സ് വളപ്പിലാണ് ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിൽ ജലസംഭരണിയുള്ളത്. 20 വ൪ഷം മുമ്പ് നി൪മിച്ച സംഭരണി അഞ്ച് വ൪ഷമായി ഉപയോഗിക്കുന്നില്ല.
30 അടിയോളം ഉയരത്തിൽ കോൺക്രീറ്റ് കാലുകളിലാണിത് നി൪മിച്ചത്. കാലുകളിലെ കോൺക്രീറ്റും സിമൻറും അട൪ന്ന് കമ്പികൾ പുറത്തുചാടിയ നിലയിലാണ്. അഞ്ച് വ൪ഷം മുമ്പ് പണി പൂ൪ത്തിയാക്കിയ പൊലീസ് ക്വാ൪ട്ടേഴ്സ് വെള്ളമില്ലെന്ന കാരണം പറഞ്ഞ് ഇതുവരെ തുറന്നിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.