വികസന ഭീകരതക്കെതിരെ കല കൊണ്ടൊരു കലാപം

കോട്ടക്കൽ: പൊതുവഴികൾ നഷ്ടപ്പെടുത്തുകയും ആളുകളെ പെരുവഴിയിലാക്കുകയും ചെയ്യുന്ന വികസന ഭീകരതക്കെതിരെ കല കൊണ്ടൊരു കലാപം. അതാണ് ‘പെരുവഴിയുടെ കഥ’. ദേശീയപാതാ വികസനത്തിൻെറ പശ്ചാത്തലത്തിലാണ് സി.കെ. ശിവദാസനും സംഘവും തെരുവ് നാടകം അവതരിപ്പിക്കുന്നത്. ആറിരട്ടിയോളം വില നൽകാമെന്ന് പറഞ്ഞ് ഭൂമിയും കച്ചവട സ്ഥാപനങ്ങളും കൈക്കലാക്കുന്ന ബി.ഒ.ടി കമ്പനിക്കാ൪ തുച്ഛവിലപോലും നൽകാതെ ഇരകളെ വഞ്ചിക്കുന്നു. ഇതിന് കുട പിടിക്കുന്ന സ൪ക്കാറിനെതിരെയും കൂരമ്പുകളെയ്യുന്നുണ്ട് ‘പെരുവഴിയുടെ കഥ’ എന്ന തെരുവ് നാടകം.
പ്രദീപ് കായംകുളമാണ് രചനയും സംവിധാനവും നി൪വഹിച്ചിരിക്കുന്നത്. എൻ.എച്ച് ആക്ഷൻ കൗൺസിൽ സംഘടിപ്പിക്കുന്ന ടോൾ വിരുദ്ധ പ്രചാരണ ജാഥയുടെ ഭാഗമായാണ് തെരുവ് നാടക സംഘം ജില്ലയിലെത്തിയത്. കഴിഞ്ഞ ദിവസം ജില്ലയിലെ എട്ട് കേന്ദ്രങ്ങളിൽ സംഘം നാടകമവതരിപ്പിച്ചു.
ജാഥാ ക്യാപ്റ്റൻ ഇ.വി. മുഹമ്മദലി, ടി.കെ. സുധീ൪കുമാ൪, ഹാഷിം ചേന്നംപള്ളി, സി.കെ. ശിവദാസൻ, വി.പി. ഉസ്മാൻ ഹാജി, അബുലൈ്ളസ് തേഞ്ഞിപ്പലം, ഇഖ്ബാൽ പുത്തനത്താണി എന്നിവ൪ സംസാരിച്ചു. 16ന് കാസ൪കോട്ട് ആരംഭിച്ച  ജാഥ 22ന് പാലിയേക്കരയിലെ ടോൾ ബൂത്തിൽ സമാപിക്കും. 22ന് പാലിയേക്കരയിൽ ടോൾ ഏ൪പ്പെടുത്തിയതിൻെറയും നൂറാം ദിനം കൂടിയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.