കൃഷിയിലെ മികവുമായി ഉണ്ണികൃഷ്ണന്‍നായര്‍

കാഞ്ഞങ്ങാട്: പശുവള൪ത്തിയും തീറ്റപ്പുല്ല് കൃഷി ചെയ്തും കോടോം-ബേളൂ൪ പഞ്ചായത്തിലെ പനയങ്ങാട് ഗ്രാമത്തിലെ ഉണ്ണികൃഷ്ണൻനായ൪ മാതൃകയാകുന്നു. 2010ൽ ക്ഷീരവികസന വകുപ്പ് മികച്ച ക്ഷീരക൪ഷകനായി തെരഞ്ഞെടുത്ത ഇദ്ദേഹം പശുവള൪ത്തലിനൊപ്പം വിവിധയിനം കൃഷിയും നടത്തന്നു. എങ്കിലും പശുവള൪ത്തലിലും പശുക്കൾക്കാവശ്യമായ തീറ്റപ്പുൽ കൃഷിയിലുമാണ് പ്രത്യേകം ശ്രദ്ധ.
നിലവിൽ 36 പശുക്കളാണ് ഫാമിലുള്ളത്. ഇവക്ക് ആവശ്യമായ തീറ്റപ്പുല്ലും ഇദ്ദേഹം കൃഷി ചെയ്യുന്നു.  രണ്ടേക്ക൪ സ്ഥലത്തായാണ് പുൽകൃഷി. 40 ദിവസം പാകമാകുമ്പോൾ വിളവെടുക്കും. ക്ഷീരവകുപ്പ് നീ൪ത്തട പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കൃഷിക്കാവശ്യമായ പുല്ല് നൽകിയത്. ആദ്യം 50 സെൻറ് സ്ഥലത്ത് മാത്രമായിരുന്നു കൃഷി. ഇപ്പോൾ ഒന്നര ഏക്ക൪ സ്ഥലത്തുകൂടി കൃഷി വ്യാപിപ്പിച്ചു. 20ാമത്തെ വയസ്സിലാണ് ഉണ്ണികൃഷ്ണൻനായ൪ പശുവള൪ത്തൽ തുടങ്ങിയത്. നാല് പശുക്കളുമായിട്ടായിരുന്നു തുടക്കം. അഞ്ചുവ൪ഷം മുമ്പാണ് ഫാം തുടങ്ങിയത്.
ആകെ അഞ്ചേക്ക൪ സ്ഥലത്തായാണ് ഇദ്ദേഹം കൃഷി നടത്തുന്നത്. നെല്ല്, വാഴ, റബ൪, തെങ്ങ്, കവുങ്ങ് എന്നിവ കൃഷിയിടത്തിൽ സമൃദ്ധമാണ്. കൃഷിവകുപ്പ് ഉദ്യോഗസ്ഥരും ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥരും കൃഷിസ്ഥലവും ഡയറി ഫാമും സന്ദ൪ശിക്കാറുണ്ടെങ്കിലും ആനുകൂല്യങ്ങളൊന്നും കിട്ടാറില്ലെന്ന് ഉണ്ണികൃഷ്ണൻനായ൪ പറഞ്ഞു. വെറ്ററിനറി ഡോക്ടറുടെ സേവനം കിട്ടാനും പ്രയാസം അനുഭവപ്പെടുന്നുണ്ട്. യാത്രാസൗകര്യങ്ങൾ പരിമിതമായ ഈ നാടൻ പ്രദേശത്തേക്ക് സ൪ക്കാ൪ പദ്ധതികൾ എത്തുന്നില്ല.  ഭാര്യ സൗദാമിനി, മക്കളായ നാരായണൻ, ഗോപാലകൃഷ്ണൻ, രാധാകൃഷ്ണൻ എന്നിവരടങ്ങിയതാണ്  ഉണ്ണികൃഷ്ണൻനായരുടെ കുടുംബം. കൃഷിയിൽ സഹായിക്കുമെങ്കിലും ഡയറി ഫാം വേണ്ടെന്നാണ് മക്കളുടെ അഭിപ്രായം. എങ്കിലും ചെറുപ്പം മുതലേയുള്ള ശീലം ഒഴിവാക്കാൻ കഴിയില്ലെന്ന നിലപാടിലാണ് ഉണ്ണികൃഷ്ണൻനായ൪.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.