മഴക്കാല രോഗ നിയന്ത്രണം: 17ന് ശുചീകരണം

കാസ൪കോട്: മഴക്കാല രോഗ നിയന്ത്രണത്തിനായി സംസ്ഥാനത്തുടനീളം നടത്തുന്ന ശുചിത്വ ദിനാചരണത്തിൻെറ ഭാഗമായി മേയ് 17ന് ജില്ലയിൽ ശുചീകരണ പ്രവ൪ത്തനങ്ങൾ നടത്തും.
സ൪ക്കാ൪, പൊതുമേഖലാ സ്ഥാപനങ്ങൾ, ജില്ലാ, ജനറൽ, താലൂക്ക് ആശുപത്രികൾ, സി.എച്ച്.സി, പി.എച്ച്.സി സബ്സെൻറ൪ ഉൾപ്പെടെയുള്ള ആരോഗ്യ സ്ഥാപനങ്ങൾ, മാ൪ക്കറ്റുകൾ, കടകൾ, നി൪ണാണ പ്രവ൪ത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങൾ, റോഡുകൾ, മറ്റ് ബിൽഡിങ് സ്ഥിതി ചെയ്യുന്ന ചുറ്റുപാടുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങൾ ശുചീകരിക്കും. ജില്ലാ-ബ്ളോക്-പഞ്ചായത്ത്-വാ൪ഡ് തലത്തിൽ ശുചിത്വ പരിപാടികൾ സംഘടിപ്പിക്കും.
സുരക്ഷിത രീതിയിലുള്ള മാലിന്യ നിക്ഷേപം, കൊതുക് ഉറവിട നശീകരണം, ഓട വൃത്തിയാക്കൽ, പരിസര ശുചീകരണം, ജലസ്രോതസ്സുകൾ ബ്ളീച്ചിങ് പൗഡ൪ ഉപയോഗിച്ച് ശുദ്ധീകരിക്കൽ, കള നിയന്ത്രണം, പൊതു കക്കൂസുകളുടെ ശുചീകരണം, ടെറസ്, സൺഷെയ്ഡ് ശുചീകരണം തുടങ്ങിയ പ്രവൃത്തികൾ നടത്താൻ ഇതുസംബന്ധിച്ച് കലക്ടറേറ്റിൽ ചേ൪ന്ന ഉന്നതതല യോഗം നി൪ദേശിച്ചു.  വ്യാപക രീതിയിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കാനും ശുചീകരണ യത്നത്തിൽ പരമാവധിപേരെ പങ്കെടുപ്പിക്കാനും തീരുമാനിച്ചു.
ശുചീകരണ ക൪മപദ്ധതികൾ സംഘടിപ്പിക്കാൻ പഞ്ചായത്ത് തലത്തിൽ 16ന് കൺവെൻഷൻ വിളിച്ചുചേ൪ക്കും. എല്ലാ ശനിയാഴ്ചതോറും ഡ്രൈ ഡേ ആചരിക്കാൻ നി൪ദേശം നൽകും. യോഗത്തിൽ ജില്ലാ കലക്ട൪ വി.എൻ. ജിതേന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫിസ൪ ഡോ. ഇ. രാഘവൻ, എൻ.ആ൪.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജ൪ ഡോ. മുഹമ്മദ് അഷീൽ, എ.ഡി.എം എച്ച്. ദിനേശൻ തുടങ്ങിയവ൪ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.