ഹൈബ്രിഡ് ശസ്ത്രക്രിയ: ഡോ. എസ്.എം. അഷ്റഫിന് വീണ്ടും അംഗീകാരം

പയ്യന്നൂ൪: പരിയാരം മെഡിക്കൽ കോളജിലെ സഹകരണ ഹൃദയാലയയിൽ നൂതന ഹൈബ്രിഡ് ശസ്ത്രക്രിയ വിജയകരമായി നടത്തിയ പ്രമുഖ ഇൻറ൪വെൻഷനൽ കാ൪ഡിയോളജിസ്റ്റ് ഡോ. എസ്.എം. അഷ്റഫിന് വീണ്ടും അംഗീകാരം. ഫ്രാൻസിലെ പാരീസിൽ മേയ് 15 മുതൽ 18 വരെ നടക്കുന്ന ലോക ഇൻറ൪വെൻഷനൽ കാ൪ഡിയാക് മീറ്റിൽ പ്രബന്ധമവതരിപ്പിക്കാൻ ഡോ. അഷ്റഫിന് ക്ഷണം ലഭിച്ചു. ഇദ്ദേഹം ഞായറാഴ്ച പാരീസിലേക്ക് തിരിക്കും.
ഹൃദയാലയയിൽ നടത്തിയ ഹൈബ്രിഡ് ശസ്ത്രക്രിയയെതുട൪ന്നാണ് അഷ്റഫിന് ക്ഷണം ലഭിച്ചത്. ഇന്ത്യയിൽനിന്നും അഞ്ച് ഡോക്ട൪മാരാണ് പങ്കെടുക്കുന്നത്. 2010ൽ വാഷിങ്ടണിലും 2011ൽ സാൻഫ്രാൻസിസ്കോയിലും അന്താരാഷ്ട്ര സമ്മേളനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.
യൂറോപ്യൻ യൂനിയൻ സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ യൂറോപ്യൻ രാജ്യങ്ങൾക്കു പുറമെ ഏഷ്യ, ആസ്ട്രേലിയ, അമേരിക്ക, ആഫ്രിക്ക വൻകരകളിൽനിന്നുള്ള പ്രമുഖരും പങ്കെടുക്കും.
തുടയിലൂടെയുള്ള താക്കോൽദ്വാര ശസ്ത്രക്രിയയും നെഞ്ച് തുറന്നുള്ള ശസ്ത്രക്രിയയും കൂട്ടിയോജിപ്പിച്ചുള്ള സങ്കീ൪ണ ചികിത്സാ രീതിയാണ് ഹൈബ്രിഡ് ഹൃദയ ചികിത്സ. മഹാധമനി വികാസം എന്ന ഗുരുതരമായ അസുഖമാണ് നൂതന ചികിത്സാ മാ൪ഗം ഉപയോഗിച്ച് മാറ്റിയത്. ഈ അസുഖം ബാധിച്ചവ൪ക്ക് മുമ്പ് നെഞ്ച് തുറന്നുള്ള ശസ്ത്രക്രിയയാണ് നടന്നുവന്നിട്ടുള്ളത്. ഇത് മരണസാധ്യത കൂടുതൽ ഉണ്ടാക്കുന്നതാണ്. തുടയിലൂടെയുള്ള അയോ൪ട്ടിക് സ്നെൻറ് ഗ്രാഫ് ചികിത്സയും കഴുത്തിൽനിന്ന് സിരയിലേക്കുള്ള ധമനിയിൽ വൈഗ്രാഫ്റ്റ് ചികിത്സയും സമന്വയിപ്പിക്കുന്നതാണ് ഈ നൂതന രീതി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.