അടിമാലി: പാ൪ട്ടിയിലെ ഗ്രൂപ്പിൻെറ പേരിൽ മ൪ദനമേറ്റ യൂത്ത് കോൺഗ്രസ് നേതാക്കൾ അക്രമഭീഷണി ഭയന്ന് ഡി.വൈ.എഫ്.ഐയിൽ ചേ൪ന്നു. യൂത്ത് കോൺഗ്രസ് അടിമാലി ബ്ളോക് പ്രസിഡൻറ് അനീഷ് കല്ലാറിൻെറ നേതൃത്വത്തിലാണിത്. ഏഴ്, എട്ട് വാ൪ഡുകളിലെ ബൂത്ത് പ്രസിഡൻറുമാരായ കെ.വി. മനോജ്, ലിനേഷ് ദാസ്, മറ്റ് ഭാരവാഹികളായ അനീഷ് ജോസഫ്, സുധീഷ് ജോൺ എന്നിവരും രാജിവെച്ച് ഡി.വൈ.എഫ്.ഐയിൽ ചേ൪ന്നു.
മേയ്ദിനത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് പി.സി. വിഷ്ണുനാഥ് എം.എൽ.എ നയിച്ച ജാഥക്ക് അടിമാലിയിൽ നൽകി സ്വീകരണത്തെത്തുട൪ന്നുണ്ടായ ത൪ക്കം അടിമാലി കോൺഗ്രസ് ഭവനിൽ വെച്ച് കൈയാങ്കളിയിൽ എത്തുകയും അനീഷിനും മറ്റും മ൪ദനമേൽക്കുകയും ചെയ്തിരുന്നു. തുട൪ന്ന് അനീഷും എതി൪പക്ഷത്തെ ബിജുവും അടിമാലി താലൂക്കാശുപത്രിയിൽ ചികിത്സതേടി. പിന്നാലെ ബിജുവിനെ മറ്റൊരു യൂത്ത് കോൺഗ്രസ് നേതാവിൻെറ നേതൃത്വത്തിൽ എട്ടംഗ സംഘം ആശുപത്രിയിൽ കയറിയും ആക്രമിച്ചു. ഈ സംഭവങ്ങളുടെ പേരിൽ തന്നെ കോൺഗ്രസിലെ ഒരുവിഭാഗം ലക്ഷ്യം വെക്കുന്നതായി ആരോപിച്ചാണ് അനീഷ് പാ൪ട്ടി വിട്ടത്. പാ൪ട്ടിയുടെ ഒരു ജില്ലാ നേതാവ് തന്നെ വധിക്കാൻ പരിപാടിയിട്ടിരിക്കുന്നതായും അനീഷ് പറയുന്നു.
യൂത്ത് കോൺഗ്രസിൽ തനിക്കുണ്ടായിരുന്ന ജനപിന്തുണ ഒരു വിഭാഗത്തിൻെറ എതി൪പ്പിന് കാരണമായി. ഈ പ്രശ്നം പരിഹരിക്കാൻ കോൺഗ്രസ്-ജില്ല- ബ്ളോക് നേതാക്കൾ ഇടപെടണമെന്ന് ആവശ്യപ്പെട്ടെങ്കിലും സഹായം ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് ഡി.വൈ.എഫ്.ഐയിൽ ചേ൪ന്ന് പ്രവ൪ത്തിക്കാൻ തീരുമാനിച്ചതെന്ന് അനീഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.