മണല്‍ പരിശോധനക്കിടെ അഡീഷനല്‍ എസ്.ഐയെ അപായപ്പെടുത്താന്‍ ശ്രമം

എടക്കര: പോത്തുകല്ലിൽ  മണൽ പരിശോധനക്കിറങ്ങിയ അഡീഷനൽ എസ്.ഐയെ ടിപ്പ൪ ലോറിയിടിച്ച് അപായപ്പെടുത്താൻ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേ൪ക്കെതിരെ പോത്തുകൽ പൊലീസ് കേസെടുത്തു.
വെള്ളിയാഴ്ച പുല൪ച്ചെ നാലിന് മണൽവേട്ടക്കിറങ്ങിയ അഡീഷനൽ എസ്.ഐ കെ.എസ്. കൃഷ്ണൻകുട്ടിയെയും സംഘത്തെയുമാണ് അപായപ്പെടുത്താൻ ശ്രമിച്ചത്.  വെളുമ്പിയംപാടത്തെ കറുത്തേടത്ത് സൈനുൽ ആബിദ്, കണ്ടാലറിയുന്ന മറ്റു രണ്ടുപേ൪ എന്നിവ൪ക്കെതിരെയാണ് കേസ്്. ചാലിയാറിൻെറ വെളുമ്പിയംപാടം കടവിൽ നിന്ന് മണൽ കടത്താൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് സംഘമെത്തിയത്. വാഹനത്തിൽ മണൽ കയറ്റിക്കൊണ്ടിരുന്ന തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു.  എന്നാൽ ടിപ്പ൪ ഉടമ സൈനുൽ ആബിദ് വാഹനമെടുത്ത് അമിതവേഗതയിൽ പൊലീസുകാ൪ക്കുനേരെ വരികയായിരുന്നു. ഇവ൪ ഓടിമാറിയതിനാലാണ് രക്ഷപ്പെട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.