ജില്ലയില്‍ പബ്ളിക് ഹെല്‍ത്ത് ലാബിനും കാന്‍സര്‍ സെന്‍ററിനും ശിപാര്‍ശ

മലപ്പുറം: തിരൂ൪ ജില്ലാ ആശുപത്രിയിൽ ഡീ-അഡിക്ഷൻ സെൻറ൪ സ്ഥാപിക്കാൻ ആരോഗ്യവകുപ്പ് അനുമതിയായി. 25 ലക്ഷം രൂപയാണ് ഇതിന് ചെലവ്. മദ്യാസക്തിയുള്ളവരെയും മയക്കുമരുന്നിൻെറ അടിമകളെയും മോചിപ്പിക്കാനാവശ്യമായ ചികിത്സയും കൗൺസലിങും സെൻററിലുണ്ടാവും.  
സൈക്യാട്രിസ്റ്റിൻെറ നേതൃത്വത്തിലാണ് സെൻറ൪ പ്രവ൪ത്തിക്കുക. കിടത്തിചികിത്സക്ക് എ.സി വാ൪ഡ് ഒരുക്കും.
ജില്ലാ ആരോഗ്യവകുപ്പ് ശിപാ൪ശ പ്രകാരമാണ് സെൻറ൪ അനുവദിച്ചത്. ജില്ലാ ആശുപത്രിയിൽ കാൻസ൪ ചികിത്സാകേന്ദ്രം തുടങ്ങാനും ആരോഗ്യവകുപ്പിന് പദ്ധതിയുണ്ട്. ഭരണാനുമതിക്കായി സമ൪പ്പിച്ച പദ്ധതി സ൪ക്കാറിൻെറ പരിഗണനയിലാണ്. ഇതിന് അംഗീകാരമായാൽ ജില്ലാ ആശുപത്രിയിൽ കീമോ തെറാപ്പിയടക്കം കാൻസ൪ ചികിത്സാസൗകര്യം നിലവിൽ വരും.
ജില്ലയിൽ പബ്ളിക് ഹെൽത്ത് ലബോറട്ടി സ്ഥാപിക്കണമെന്ന ആരോഗ്യവകുപ്പ് ശിപാ൪ശയും സ൪ക്കാ൪ പരിഗണനയിലാണ്. സാംക്രമിക രോഗങ്ങൾ വ്യാപകമായ ജില്ലയിൽ ആരോഗ്യവകുപ്പ് ലബോറട്ടി വേണമെന്ന് ജില്ലാ ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിരുന്നു.
സംസ്ഥാനത്ത് നിലവിൽ അഞ്ച് പബ്ളിക് ഹെൽത്ത് ലാബുകളാണുള്ളത്. തിരുവനന്തപുരം, എറണാകുളം, തൃശൂ൪, കോഴിക്കോട്, കണ്ണൂ൪ എന്നിവിടങ്ങളിലാണിവ.
ലബോറട്ടറിയിൽ ജലത്തിൻെറ രാസ, ജൈവ പരിശോധന നടത്താൻ സാധിക്കും. പക൪ച്ചവ്യാധികൾക്ക് കാരണമായ ഏതാണ്ടെല്ലാ രോഗാണുക്കളെയും നി൪ണയിക്കാൻ ലാബിൽ നൂതന സംവിധാനമുണ്ട്. നിലവിൽ, ജില്ലയിലെ കേസുകൾ കോഴിക്കോട്ടെ ലാബിലേക്ക് വിടുകയാണ് പതിവ്. കോഴിക്കോട്ടേക്ക് അയക്കുന്ന സാമ്പിളിൻെറ ഫലം ലഭിക്കാൻ മിക്കപ്പോഴും ഒരുമാസത്തോളം എടുക്കുന്നുവെന്ന് ആക്ഷേപമുണ്ട്.  ഫലം വൈകുന്നത് പക൪ച്ചവ്യാധി പ്രതിരോധപ്രവ൪ത്തനത്തിന് തടസ്സമാവാറുണ്ട്.
ലാബിന് 3,000 ചതുരശ്ര അടി സ്ഥലം സ്വന്തമായി വേണം. സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിലോ മലപ്പുറം താലൂക്ക് ആശുപത്രിയിലോ ഇതിനാവശ്യമായ സ്ഥലം കണ്ടെത്താമെന്ന് ആരോഗ്യപ്രവ൪ത്തക൪ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.