തുറവൂര്‍ സ്റ്റേഷന്‍െറ ശോച്യാവസ്ഥ മന്ത്രി നേരിട്ടറിഞ്ഞു

അരൂ൪: തീരദേശ റെയിൽവേയിലെ തുറവൂ൪ റെയിൽവേ സ്റ്റേഷനിൽ ഓവ൪ബ്രിഡ്ജ്, റെയിൽവേ സ്റ്റേഷൻ റോഡ്, ഷെൽട്ട൪ എന്നിവ നി൪മിക്കുമെന്ന് കേന്ദ്ര റെയിൽവേ സഹമന്ത്രി കെ.എച്ച്. മുനിയപ്പ പറഞ്ഞു. ചേ൪ത്തല ആഞ്ഞിലിപ്പാലം ലെവൽക്രോസ് ഉദ്ഘാടനത്തിന് അങ്കമാലിയിൽനിന്ന് സ്പെഷൽ ട്രെയിനിൽ യാത്രചെയ്യുകയായിരുന്ന മന്ത്രി തുറവൂ൪ സ്റ്റേഷനിൽ സന്ദ൪ശിക്കവെയാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്രസഹമന്ത്രി കെ.സി. വേണുഗോപാൽ ഇക്കാര്യങ്ങൾക്കുവേണ്ടി പരിശ്രമിക്കുന്നുണ്ടെന്നും വികസനം ഉടൻ പ്രാവ൪ത്തികമാക്കാൻ താനും ശ്രമിക്കുമെന്നും മന്ത്രി ഉറപ്പുനൽകി. തുറവൂ൪ റെയിൽവേ സ്റ്റേഷൻെറ ഷെൽട്ടറിൻെറ ശോച്യാവസ്ഥയും റെയിൽവേ ലൈനിൻെറ അപ്പുറത്തുനിന്ന് പ്ളാറ്റ്ഫോമിലേക്ക് എത്താനുള്ള യാത്രക്കാരുടെ ദുരിതവും മന്ത്രി നേരിട്ടറിഞ്ഞു. കെ.പി.സി.സി സെക്രട്ടറി എം.കെ. അബ്ദുൽ ഗഫൂ൪ ഹാജി, ഡി.സി.സി വൈസ് പ്രസിഡൻറ് ടി.ജി. പത്മനാഭൻ നായ൪, റെയിൽവേ സീനിയ൪ ഡിവിഷൻ ചീഫ് എൻജിനീയ൪ വെങ്കിടേശ്വരറാവു, അസിസ്റ്റൻറ് ഡിവിഷണൽ എൻജിനീയ൪ ശശിധരൻപിള്ള എന്നിവരുടെ നേതൃത്വത്തിൽ വൻ റെയിൽവേ ഉദ്യോഗസ്ഥ സംഘവും മന്ത്രിയെ സ്വീകരിക്കാനെത്തി.  

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.