കുടിവെള്ളപ്രശ്നം മൂന്നു മാസത്തിനകം പരിഹരിക്കും -മന്ത്രി കെ. ബാബു

നെട്ടൂ൪: കുമ്പളം പഞ്ചായത്ത്, മരട് നഗരസഭ, പശ്ചിമകൊച്ചി പ്രദേശത്തെ കുടിവെള്ളപ്രശ്നങ്ങൾ മൂന്നു മാസത്തിനകം പരിഹരിക്കുമെന്ന് മന്ത്രി കെ. ബാബു.
നെട്ടൂ൪ തണ്ടാശേരി കോളനിയിൽ പട്ടിക വ൪ഗ ഭവനങ്ങൾക്കുള്ള സൗജന്യ കുടിവെള്ള കണക്ഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മരട് നഗരസഭയിലെ 2011-12 വ൪ഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽപ്പെടുത്തിയാണ് കോളനിയിലെ 26 കുടുംബങ്ങൾക്ക് കുടിവെള്ള കണക്ഷൻ നൽകിയത്.
നഗരസഭാ ചെയ൪മാൻ അഡ്വ. ടി.കെ. ദേവരാജൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയ൪പേഴ്സൺ അജിത നന്ദകുമാ൪, സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാന്മാരായ പി.എ. അബ്ദുൽ മജീദ്, ആൻറണി ആശാംപറമ്പിൽ, ജിൻസൺ പീറ്റ൪, ജയദേവി മനോഹരൻ, ഗ്രേസി സൈമൺ, പ്രതിപക്ഷ നേതാവ് പി.കെ. രാജു, കൗൺസില൪മാരായ ടി.പി. ആൻറണി, അനീഷ്കുമാ൪ എന്നിവ൪ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.