മട്ടാഞ്ചേരി: മട്ടാഞ്ചേരി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ പുതിയ കെട്ടിടത്തിൻെറ ഉദ്ഘാടനം ഈ മാസം അവസാനം നടത്താൻ ഞായറാഴ്ച കൂടിയ ആശുപത്രി വികസന സമിതി യോഗം തീരുമാനിച്ചു. ഇതോടെ ആശുപത്രിയിൽ ശസ്ത്രക്രിയാ വിഭാഗം നേരിടുന്ന അസൗകര്യങ്ങൾക്ക് പരിഹാരമാകും.
മട്ടാഞ്ചേരി, ഫോ൪ട്ടുകൊച്ചി, പള്ളുരുത്തി, കുമ്പളങ്ങി മേഖലകളിലെ സാധാരണക്കാരുടെ ആശ്രയമായ ആശുപത്രിയിൽ കഴിഞ്ഞ ഒരു മാസമായി അനസ്തേഷ്യ വിദഗ്ധനില്ല. ഇതുമൂലം സിസേറിയൻ ആവശ്യമായ ഗ൪ഭിണികളെ മറ്റാശുപത്രികളിലേക്ക് നി൪ദേശിച്ചുവ രികയായിരുന്നു.
നേരത്തേ, നാഷനൽ റൂറൽ ഹെൽത്ത് മിഷനു കീഴിൽ കരാ൪ അടിസ്ഥാനത്തിൽ അനസ്ത്യേഷ്യ ഡോക്ട൪ പ്രവ൪ത്തിച്ചിരുന്നെങ്കിലും മിക്ക മാസങ്ങളിലും അവധിയായിരുന്നു. ഇക്കാര്യം വാ൪ത്തയായതോടെ അനസ്തേഷ്യാ ഡോക്ടറെ നിയമിക്കാൻ തീരുമാനമായിരുന്നു. 1.37 കോടി ചെലവിട്ടാണ് പുതിയ കെട്ടിടത്തിൽ നവജാത ശിശുക്കൾക്കുള്ള തീവ്ര പരിചരണ വിഭാഗം, പോസ്റ്റ് ഓപറേഷൻ വാ൪ഡുകൾ, ശസ്ത്രക്രിയാ മുറികൾ എന്നിവ നി൪മിച്ചിരിക്കുന്നത്.
50 ലക്ഷം ചെലവഴിച്ച് ബ്ളഡ് ബാങ്കിന് പുതിയ ബ്ളോക്കും നി൪മിക്കും. 12 ലക്ഷം മുടക്കി നിലവിലെ പേ വാ൪ഡുകൾ നവീകരിക്കും. ലബോറട്ടറി നവീകരണം, കുടിവെള്ള ശേഖരണത്തിന് ഭൂഗ൪ഭ അറ എന്നിവയും നി൪മിക്കും.
യു.ഡി.എഫ് സ൪ക്കാറിൻെറ ഒന്നാം വാ൪ഷികത്തിൻെറ ഭാഗമായാണ് പുതിയ കെട്ടിടത്തിൻെറ ഉദ്ഘാടനമെന്ന് ഡൊമിനിക് പ്രസൻേറഷൻ എം.എൽ.എ പറഞ്ഞു.
കലക്ട൪ പി.ഐ. ഷെയ്ഖ് പരീത് അധ്യക്ഷത വഹിച്ചു. ഡൊമിനിക് പ്രസൻേറഷൻ എം.എൽ. എ, എൻ.ആ൪.എച്ച്.എം കോ ഓഡിനേറ്റ൪ ഡോ.കെ.വി. ബീന, കൗൺസില൪ ടി.കെ. അഷ്റഫ്, ആശുപത്രി സൂപ്രണ്ട് ഡോ. ശോഭന എന്നിവ൪ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.