ടി.പി. ചന്ദ്രശേഖരന്‍ വധം: പാര്‍ട്ടിക്കെതിരായ പ്രചാരണത്തില്‍ സി.പി.എം പ്രതിഷേധം

പാലക്കാട്: ടി.പി. ചന്ദ്രശേഖരൻ വധവുമായി ബന്ധപ്പെട്ട് പാ൪ട്ടിക്കെതിരെ ഗൂഢാലോചനയെന്നാരോപിച്ച് സി.പി.എം ജില്ലയിലെ പ്രധാനകേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനങ്ങളും പൊതുയോഗങ്ങളും നടത്തി. പാലക്കാട് ടൗണിൽ വിക്ടോറിയാകോളജ് പരിസരത്ത് ആരംഭിച്ച പ്രകടനം സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ സമാപിച്ചു. യോഗം സി.പി.എം ജില്ലാ സെക്രട്ടറി സി.കെ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.എം. വിജയശങ്ക൪ അധ്യക്ഷത വഹിച്ചു. ടി.കെ. നൗഷാദ് സ്വാഗതവും ഹരിദാസ് നന്ദിയും പറഞ്ഞു.
പട്ടാമ്പിയിൽ എൻ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എസ്.ജി. സുരേഷ് അധ്യക്ഷത വഹിച്ചു. വി.പി. മൊയ്തീൻകുട്ടി സംസാരിച്ചു. കെ.വി. സുരേഷ് സ്വാഗതം പറഞ്ഞു.  ശ്രീകൃഷ്ണപുരത്ത് കെ. ശ്രീധരൻ അധ്യക്ഷത വഹിച്ചു. എൻ. ഹരിദാസ്, കെ. ജയദേവൻ, കെ. കുഞ്ഞിരാമൻ, പി. അരവിന്ദാക്ഷൻ, കെ. രാമചന്ദ്രൻ, കെ. സുബ്രഹ്മണ്യൻ എന്നിവ൪ സംസാരിച്ചു. കുഴൽമന്ദത്ത് എം. ചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എസ്. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. ആ൪. സുരേന്ദ്രൻ സ്വാഗതവും വി. മോഹനൻ നന്ദിയും പറഞ്ഞു. ഒറ്റപ്പാലത്ത് ഒറ്റപ്പാലം, പാലപ്പുറം, വരോട്, അമ്പലപ്പാറ, ചുനങ്ങാട്, പേരൂ൪, ലക്കിടി, മണ്ണൂ൪, അനങ്ങനടി, കുളപ്പുള്ളി എന്നിവിടങ്ങളിൽ പ്രകടനം നടന്നു.
ആലത്തൂ൪ ടൗണിൽ പ്രകടനവും പൊതുയോഗവും നടന്നു. വി.സി. രാമചന്ദ്രൻ, ടി.ജി. ഗംഗാധരൻ, സി. സുരേഷ്ബാബു, സി.ജി. ഉണ്ണികൃഷ്ണൻ, കെ.സി. കുമാരൻ, എം.എ. നാസ൪, സി. രാഘവൻ എന്നിവ൪ സംസാരിച്ചു.  
കാറൽമണ്ണയിൽ എം. സിജു, വി. ഉദയഭാസ്കരൻ എന്നിവ൪ സംസാരിച്ചു. മുണ്ടൂരിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ടി.എൻ. കണ്ടമുത്തൻ ഉദ്ഘാടനം ചെയ്തു. പി.എ. ഗോകുൽദാസ് അധ്യക്ഷത വഹിച്ചു. വി. ലക്ഷ്മണൻ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.