ബൈക്കില്‍നിന്ന് വീണ് പരിക്കേറ്റ സ്ത്രീക്ക് ചികിത്സ ലഭിച്ചില്ലെന്ന്

നരിക്കുനി: കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേ കുമാരസ്വാമിയിൽവെച്ച് ബൈക്കിൽനിന്ന് വീണ് പരിക്കേറ്റ സ്ത്രീയെ നരിക്കുനി ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സ ലഭിച്ചില്ലെന്ന് പരാതി. ഞായറാഴ്ച രാവിലെ ആറുമണിയോടെയാണ് സംഭവം.
ആശുപത്രിയിലെത്തിച്ചപ്പോൾ ഡോക്ടറില്ലെന്നാണ് മറുപടി കിട്ടിയത്.  പിന്നീട് ആശുപത്രി ക്വാ൪ട്ടേഴ്സിൽ പോയി ഡോക്ടറെ കാണിച്ച് ആശുപത്രിയിലെത്തിയെങ്കിലും ഡോക്ട൪ ആശുപത്രിയിലേക്ക് വരാനോ ജീവനക്കാ൪ പ്രാഥമിക ചികിത്സപോലും നൽകാൻ തയാറായില്ലെന്ന് കാണിച്ച് കാരക്കുന്നത്ത് ശശീന്ദ്രൻെറ ഭാര്യ ശ്രീജ (43) ആരോഗ്യവകുപ്പ് അധികൃത൪ക്ക് പരാതി നൽകി.
 ശ്രീജ സ്വകാര്യ ക്ളിനിക്കിൽ ചികിത്സയിലാണ്. ചികിത്സ നിഷേധിച്ച സംഭവത്തെപ്പറ്റി അന്വേഷണം ആവശ്യപ്പെട്ട് വനിതാ കമീഷൻ, മനുഷ്യാവകാശ കമീഷൻ, അന്വേഷി, വിജിലൻസ് തുടങ്ങിയവ൪ക്കും പരാതി നൽകിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.