സി.പി.ഐ മുന്നണി വിടണമെന്ന് വിഷ്ണുനാഥ്

കൊച്ചി: സി.പി.ഐയെ എച്ചിലായി കാണുന്ന സി.പി.എമ്മിന്റെ കൂട്ട് വിടാൻ അവ൪ തയാറാകണമെന്ന് യൂത്ത്  കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് പി.സി. വിഷ്ണുനാഥ് എം.എൽ.എ. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ യു.ഡി.എഫിലേക്ക് വരുന്ന കാര്യം സി.പി.ഐ ക്ക് ആലോചിക്കാം.  പുറത്തു വന്നാൽ സി.പി.ഐയെ സ്വീകരിക്കാൻ യു.ഡി.എഫ് തയാറാകണമെന്നാണ് തന്റെ അഭിപ്രായം വിഷ്ണുനാഥ് പറഞ്ഞു.

രാഷ്ട്രീയപാ൪ട്ടികളിലും മാധ്യമസ്ഥാപനങ്ങളിലും മറ്റും മതമൗലിക വാദികൾ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നുണ്ടെന്നും അക്രമ സ്വഭാവം കാണിക്കുന്ന പാ൪ട്ടികളിൽ ഇവരുടെ സാന്നിധ്യമുണ്ടോ എന്ന് സ൪ക്കാ൪ പരിശോധിക്കണമെന്നും വിഷ്ണുനാഥ് ആവശ്യപ്പെട്ടു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.