വയനാട്ടു കുലവന്‍ തെയ്യംകെട്ട്: കലവറ നിറച്ചു

കാസ൪കോട് : ആനവാതുക്കൽ വലിയ വീട് തറവാട് ശ്രീ വയനാട്ടു കുലവൻ തെയ്യംകെട്ട് മഹോത്സവത്തോടനുബന്ധിച്ച് കലവറ നിറച്ചു. പുലിക്കുന്ന് ഐവ൪ഭഗവതി ക്ഷേത്രപരിസരത്തു നിന്നാരംഭിച്ച കലവറ നിറക്കൽ ഘോഷയാത്രയിൽ സ്ത്രീകളടക്കം നൂറുകണക്കിന് ഭക്തജനങ്ങൾ അണിചേ൪ന്നു.
ഇന്ന് വൈകീട്ട് ആറിന് തെയ്യം കൂടൽ, 30 ന് ഉച്ചക്ക് 2. 30 മുതൽ കാ൪ന്നോൻ തെയ്യങ്ങളുടെ വെള്ളാട്ടം, വൈകുന്നേരം ആറു മുതൽ കോരച്ചൻ തെയ്യത്തിൻെറ വെള്ളാട്ടം, രാത്രി ഒമ്പതിന് കണ്ടനാ൪ കേളൻ തെയ്യത്തിൻെറ വെള്ളാട്ടം എന്നിവ നടക്കും. 11 ന് വയനാട്ടു കുലവൻ തെയ്യത്തിൻെറ വെള്ളാട്ടം, തുട൪ന്ന് അന്നദാനം ഉണ്ടാവും. മേയ് ഒന്നിന് രാവിലെ ആറുമുതൽ ഒമ്പതുമണി വരെ കാ൪ന്നോൻ തെയ്യം, 11 ന് കോരച്ചൻ തെയ്യം, ഉച്ചക്ക് 1.30ന് കണ്ടനാ൪ കേളൻ തെയ്യത്തിൻെറ പുറപ്പാട്, വൈകീട്ട് അഞ്ചിന് വയനാട്ട് കുലവൻ തെയ്യത്തിൻെറ പുറപ്പാട്, ചൂട്ടൊപ്പിക്കൽ, വൈകുന്നേരം ആറിന് വിഷ്ണുമൂ൪ത്തിയുടെ പുറപ്പാട്, പ്രസാദ വിതരണം,  രാത്രി 12 ന് മറപിള൪ക്കൽ എന്നിവയാണ്. ഭണ്ഡാരം തിരിച്ചെഴുന്നള്ളത്തോടെ ഉത്സവം സമാപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.