യാത്രക്കാരിയോട് ടി.ടി.ഇ അപമര്യാദയായി പെരുമാറിയതായി പരാതി

കോഴിക്കോട്: പെരുമാറ്റ ദൂഷ്യത്തെച്ചൊല്ലി ടി.ടി.ഇക്കെതിരെ  പരാതി . ചെന്നൈ സൂപ്പ൪ഫാസ്റ്റിൽ യാത്രക്കിടെ ടിക്കറ്റ് എക്സാമിന൪ അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച് വടകര സ്വദേശിനിയാണ് റെയിൽവേ പൊലീസിൽ പരാതി നൽകിയത്. വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. വടകരയിൽനിന്ന് ചെന്നൈയിലേക്ക് ടിക്കറ്റെടുത്ത് യാത്ര ചെയ്യവേ എസ് ഒന്ന് ബോഗിയിലാണ് സംഭവം. തൻെറ സീറ്റിൽ ഇരിക്കുകയായിരുന്ന സ്ത്രീയോട് പരാതിക്കാരിയായ സ്ത്രീ, സീറ്റൊഴിഞ്ഞു തരണമെന്ന് ആവശ്യപ്പെട്ടതിനെ തുട൪ന്നായിരുന്നുവത്രെ ടി.ടി.ഇ ഇവരോട് മോശമായി പെരുമാറിയത്. ഉടൻ മൊബൈൽ ഫോണിൽ പാലക്കാട് ഡിവിഷൻ ഓഫിസ് ടോൾഫ്രീ നമ്പറിൽ വിളിച്ച്  പരാതി പറയുകയായിരുന്നു. വണ്ടി കോഴിക്കോട്ടെത്തിയപ്പോൾ പൊലീസെത്തി വിവരങ്ങൾ ആരാഞ്ഞു. തുട൪ന്ന് തനിച്ച് യാത്ര ചെയ്യാൻ ഭയമാണെന്ന് ഇവ൪ അറിയിച്ചതിനെ തുട൪ന്ന് വനിതാ പൊലീസടക്കം രണ്ട് പൊലീസുകാരുടെ അകമ്പടിയോടെയാണ് യാത്ര തുട൪ന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.