ജില്ലയില്‍ പെട്രോള്‍, ഡീസല്‍ വിതരണത്തില്‍ തടസ്സം

കോഴിക്കോട്: ഹിന്ദുസ്ഥാൻ പെട്രോളിയം കോ൪പറേഷൻെറ എലത്തൂ൪ ഡിപ്പോക്കു കീഴിൽ പ്രവ൪ത്തിക്കുന്ന പെട്രോൾ പമ്പുകളിൽ കുറച്ചു ദിവസങ്ങളായി പെട്രോളും ഡീസലും വിതരണത്തിൽ  തടസ്സം വന്നിട്ടുണ്ടെന്നും ഈ നില വരുംദിവസങ്ങളിലും തുടരുമെന്നും ഹിന്ദുസ്ഥാൻ പെട്രോളിയം കോ൪പറേഷൻ ലിമിറ്റഡിൽനിന്ന് അറിയിച്ചു. മംഗലാപുരത്തെ  എം.ആ൪.പി.എൽ റിഫൈനറിയിൽ ശുദ്ധജലം കിട്ടാത്തതിനാൽ കമ്പനി ലേ ഓഫ് ചെയ്തത് കാരണമാണിത്.  മലബാറിൽ വിതരണം ചെയ്യുന്ന ഉൽപന്നങ്ങൾ എം.ആ൪.പി.എൽ റിഫൈനറിയിൽ നിന്നാണ് വരുന്നത്. കൊച്ചിൻ റിഫൈനറിയിൽനിന്ന് നിയന്ത്രിത അളവിൽ കിട്ടുന്ന ഇന്ധനം ടാങ്ക൪ ലോറികളിൽ കോഴിക്കോട് എച്ച്.പി.സി.എൽ ഡിപ്പോയിൽ എത്തിച്ചാണ് ഇപ്പോൾ വിതരണം നടത്തുന്നത്. ഇത്  ആവശ്യാനുസരണം നൽകാൻ കഴിയാത്തതുകൊണ്ടാണ് ക്ഷാമം അനുഭവപ്പെടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.