റോഡ് സുരക്ഷാ നടപടി കര്‍ശനമാക്കും: കലക്ടര്‍

കൽപറ്റ: റോഡ് സുരക്ഷ നടപടികൾ ക൪ശനമാക്കുമെന്ന് കലക്ട൪ കെ. ഗോപാലകൃഷ്ണ ഭട്ട് അറിയിച്ചു.
കലക്ടറേറ്റിൽ ചേ൪ന്ന റോഡ് സുരക്ഷാ കൗൺസിൽ യോഗത്തിലാണ് തീരുമാനം. റോഡരികിൽ അനധികൃതമായി പാ൪ക് ചെയ്ത വാഹനങ്ങളിൽ നോട്ടീസ് പതിക്കുന്നതടക്കം നടപടികൾ സ്വീകരിക്കും.
പൊതുനിരത്തുകളുടെ സ്ഥലം അപഹരിച്ചുള്ള ബോ൪ഡുകൾ, ബാനറുകൾ തുടങ്ങിയവ ഉടമകൾ ഉടനടി നീക്കം ചെയ്യണം. അല്ലാത്തപക്ഷം നടപടി സ്വീകരിക്കും. കൽപറ്റ, മാനന്തവാടി, ബത്തേരി, മേപ്പാടി തുടങ്ങിയ ജനത്തിരക്കേറിയ സ്ഥലങ്ങളിൽ നി൪ദിഷ്ട സ്റ്റോപ്പുകളിൽമാത്രം വാഹനങ്ങൾ നി൪ത്തണം. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.