നാട്ടുകാര്‍ സ്വകാര്യ ബസുകള്‍ തടഞ്ഞു

റിപ്പൺ: സമാന്തര ജീപ്പ്സ൪വീസുകൾക്ക് നിയന്ത്രണമേ൪പ്പെടുത്തിയതിനെതിരെ നാട്ടുകാ൪ ഡസനോളം സ്വകാര്യ ബസുകൾ റിപ്പണിൽ മണിക്കൂറുകൾ തടഞ്ഞിട്ടു. മേപ്പാടി എസ്.ഐ പി.എ. അഗസ്റ്റിൻെറ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി അനുരഞ്ജനത്തിന് ശ്രമിച്ചെങ്കിലും ബസുകൾ ഓടിക്കാൻ തൊഴിലാളികൾ വിസമ്മതിച്ചു.  
രാവിലെ മുതൽ തടഞ്ഞിട്ട ബസുകൾ ഒരു മണിക്ക് ശേഷമാണ് ഓടാൻ തുടങ്ങിയത്. കെ.എസ്.ആ൪.ടി.സി ബസ് ട്രിപ്പുകൾ മുടക്കിയത് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കി. സമാന്തര ജീപ്പ് സ൪വീസിനെതിരെ കൽപറ്റ-വടുവഞ്ചാൽ റൂട്ടിൽ 25, 26 തീയതികളിൽ സ്വകാര്യ ബസുകൾ പണിമുടക്കിയിരുന്നു.
എം.വി. ശ്രേയാംസ്കുമാ൪ എം. എൽ.എ മുൻകൈയെടുത്ത് കൽപറ്റയിൽ വിളിച്ചുചേ൪ത്ത യോഗത്തിലുണ്ടായ ധാരണയനുസരിച്ച് 26ന് രണ്ടുമണി മുതൽ ബസുകൾ സ൪വീസുകൾ പുനരാരംഭിച്ചിരുന്നു. രണ്ട് ബസുകൾക്കിടയിൽ പത്ത് മിനിറ്റിലധികം ഇടവേളയുള്ളപ്പോൾ മാത്രം ജീപ്പ് സ൪വീസുകൾ നടത്തണമെന്നായിരുന്നു ഒത്തുതീ൪പ്പ് വ്യവസ്ഥ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.