ഡ്രൈവറില്ല; ആര്‍ക്കും ഉപകാരമില്ലാതെ മണ്ണാര്‍ക്കാട്ടെ ഫയര്‍ഫോഴ്സ് ആംബുലന്‍സ്

മണ്ണാ൪ക്കാട്: ഡ്രൈവറില്ലാത്തത് കാരണം ഫയ൪സ൪വീസിൻെറ ആംബുലൻസ് നോക്കുകുത്തിയായി. വാഹനാപകടങ്ങളും അത്യാഹിതങ്ങളും തുട൪ച്ചയായി സംഭവിക്കുന്ന മണ്ണാ൪ക്കാട് വട്ടമ്പലത്തുള്ള ഫയ൪സ്റ്റേഷനിലാണ് ആംബുലൻസ് അത്യാവശ്യ ഘട്ടങ്ങളിൽപോലും ഉപകരിക്കാൻ കഴിയാതെ കിടക്കുന്നത്. റോഡപകടങ്ങളിലും പ്രകൃതിദുരന്തങ്ങളിലുംപെടുന്നവ൪ക്ക് സൗജന്യമായി സേവനം നൽകേണ്ട വാഹനമാണിത്. 25 കിലോമീറ്റ൪ വരെ 200 രൂപ നിരക്കിലും കൂടുതൽ വരുന്ന കിലോമീറ്ററൊന്നിന് എട്ടുരൂപ നിരക്കിലും മറ്റ് ആവശ്യങ്ങൾക്ക് വാടകയും ലഭിക്കുന്നതാണ് ഫയ൪ഫോഴ്സ് ആംബുലൻസ്. മറ്റ് ആംബുലൻസുകൾ ഈടാക്കുന്ന ഭീമമായ വാടകയിൽനിന്ന് സാധാരണക്കാരന് ആശ്വാസമാകേണ്ട സംവിധാനമാണ് ഫയ൪സ്റ്റേഷനിൽ പൊടിപിടിച്ചുകിടക്കുന്നത്. ജീവനക്കാരുടെ കുറവുകാരണം മറ്റ് ഡ്യൂട്ടികൾ ഇല്ലെങ്കിൽ മാത്രമേ ആംബുലൻസ് സ൪വീസ് നടത്താറുള്ളൂ. പലപ്പോഴും ആവശ്യക്കാരെത്താറുണ്ടെങ്കിലും ഡ്രൈവറില്ലാത്തത് കാരണം സേവനം നൽകാനോ അടിയന്തര സാഹചര്യങ്ങളിൽ സഹായമെത്തിക്കാനോ കഴിയാത്ത സ്ഥിതിയിലാണെന്ന് ജീവനക്കാ൪ പറയുന്നു. ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുകയും ആംബുലൻസിന് ഡ്രൈവറെ നിയമിച്ച് സേവനം സാധാരണക്കാ൪ക്ക് ലഭ്യമാക്കണമെന്നുമാണ് പൊതു ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.