ഫേസ് ബുക്കിന്റെ അറ്റാദായത്തില്‍ കുറവ്

ന്യൂയോ൪ക്ക്: സോഷ്യൽ നെറ്റ്വ൪ക്കിങ് കമ്പനിയായ ഫേസ് ബുക്കിന്റെ അറ്റാദായത്തിൽ ഇടിവ്. മാ൪ച്ച് 31 ന് അവസാനിച്ച കാലയളവിൽ 20.5 കോടി ഡോള൪ ആണ് അറ്റാദായം. കഴിഞ്ഞ വ൪ഷം ഈ കാലയളവിൽ 23.3 കോടി ഡോള൪ ആയിരുന്നു ഇത്. ഓഹരി ഉടമകൾക്കുള്ള അറ്റാദായം 15.3 കോടി ഡോളറിൽ നിന്ന് 13.7 കോടി ഡോള൪ ആയി കുറഞ്ഞു. ഇത് പ്രകാരം, കഴിഞ്ഞ വ൪ഷം ഈ കാലയളവിൽ ഒരു ഓഹരിക്ക്  11 സെന്റ് ആയിരുന്നു മൂല്യമെങ്കിൽ ഇപ്പോൾ അത് ഒമ്പത് ആയി കുറഞ്ഞു.
അതേസമയം കമ്പനിയുടെ വരുമാനം 45 ശതമാനം വ൪ധിച്ച് 106 കോടി ഡോളറിലെത്തിയതായി കമ്പനി വെളിപ്പെടുത്തി. മാ൪ച്ച് 31 ന് അവസാനിച്ച കാലയളവിൽ 90.1 കോടി ഉപഭോക്താക്കൾ തങ്ങൾക്കുണ്ടെന്ന് കമ്പനി കണക്കുകൾ പറയുന്നു. കഴിഞ്ഞ വ൪ഷം 84.5 കോടി ഉപഭോക്താക്കളാണ് ഫേസ് ബുക്കിന് ഉണ്ടായിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.