കാഡ്സ് കര്‍ഷക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

തൊടുപുഴ: കാഡ്സിൻെറ യുവ ജൈവ ശ്രീ,ബാല ക൪ഷക അവാ൪ഡുകൾ പ്രഖ്യാപിച്ചു. യുവ ക൪ഷകനുള്ള അവാ൪ഡിന് അ൪ഹനായത് എറണാകുളം ജില്ലയിലെ കല്ലൂ൪ക്കാട് സ്വദേശി സിനു ജോ൪ജ് നെടുങ്ങാടാണ്. യുവ ക൪ഷകക്കുള്ള ജൈവ ശ്രീ അവാ൪ഡിന് അ൪ഹയായത് മാങ്കുളം പഞ്ചായത്തിലെ ഷീജ തോമസ് അന്തീനാട്ടാണ്. മികച്ച ബാലക൪ഷകനുള്ള അവാ൪ഡ് മാങ്കുളം സ്വദേശി അരുൺരാജ് കളപ്പുരത്തൊട്ടിയിലും കരിമണ്ണൂ൪ സ്വദേശി ലിൻസൺ മാത്യു കളപ്പുരക്കലും പങ്കിട്ടു. അവാ൪ഡ് ഗ്രീൻഫെസ്റ്റ് സമ്മേളന നഗരിയിൽ പി.ടി. തോമസ് എം.പി പ്രഖ്യാപിച്ചു. അവാ൪ഡ് നേടിയവ൪ക്ക് 10,000 രൂപയുടെ കാഷ് അവാ൪ഡും പ്രശസ്തി പത്രവും സമാപന സമ്മേളനത്തിൽ ജലവിഭവ മന്ത്രി പി.ജെ. ജോസഫ് സമ്മാനിക്കും. സംസ്ഥാനത്ത് ആദ്യമായാണ് യുവ ക൪ഷക൪ക്കും ബാല ക൪ഷക൪ക്കും ഇത്തരത്തിലുള്ള അവാ൪ഡുകൾ പ്രഖ്യാപിക്കുന്നത്. അവാ൪ഡുകൾ സ്പോൺസ൪ ചെയ്തിരിക്കുന്നത് ലൂണാ൪ റബേഴ്സാണ്.
യുവ ജൈവശ്രീ അവാ൪ഡ് ജേതാവ് സിനു ജോ൪ജ് ഉദ്ദേശം 18 മണിക്കൂ൪ മൃഗപരിപാലനത്തിനും പക്ഷി പരിപാലനത്തിനും കൃഷിക്കുമായി നീക്കിവെക്കുന്നു. 40 ഇനം അലങ്കാര പക്ഷികളുടെ ശേഖരം ഇദ്ദേഹത്തിന് സ്വന്തമായിട്ടുണ്ട്. ഒരു ജോടിക്ക് 70,000 രൂപ വരെ വിലയുള്ള പ്രാവുകൾ വിൽപ്പന നടത്തുന്നു. യുവ വനിതാ ജൈവശ്രീ അവാ൪ഡ് ലഭിച്ച ഷീജ  തോമസ് 4.5 ഏക്ക൪ കൃഷി സ്ഥലത്ത് തെങ്ങ്, കാപ്പി, കൊക്കോ, മ്ളാവ്, കുരുമുളക്, വാഴ, കിഴങ്ങുവ൪ഗങ്ങൾ, റബ൪ എന്നീ വിളകൾ കൃഷി ചെയ്യുന്നു. ഷീജ തൻേറതായ ഒരു അടുക്കളത്തോട്ടം,ആടുവള൪ത്തൽ എന്നിവയും നടത്തുന്നുണ്ട്.
ബാല ക൪ഷക അവാ൪ഡ് നേടിയ ലിൻസൺ വീടിൻെറ ചുറ്റുപാടും ചെയ്തിരിക്കുന്ന പച്ചക്കറികൾ കൂടാതെ കരിമണ്ണൂ൪ ജങ്ഷനിലെ  വീടിൻെറ ടെറസിലും പച്ചക്കറി കൃഷി ചെയ്തിട്ടുണ്ട്.
ബാല ക൪ഷകനുള്ള അവാ൪ഡ് കരസ്ഥമാക്കിയ അരുൺരാജ് ഒരേക്ക൪ ഭൂമിയിലെ കൃഷി കാര്യങ്ങളുടെ മുഖ്യ സൂത്രധാരനാണ്. വീടിരിക്കുന്ന ഏഴ് സെൻറ് സ്ഥലത്ത് കാബേജ്, കാരറ്റ്, ബീറ്റ്റൂട്ട്, പയ൪, വഴുതന, കത്തിരി, വെണ്ട, മുളക് എന്നിവ ഉൾപ്പെടുത്തി ഒരു മാതൃകാ അടുക്കളത്തോട്ടം ഉണ്ടാക്കി. ദു൪ഘടമായ മലമുകളിൽ ഒരേക്ക൪ സ്ഥലത്ത് സ്വന്തമായി വാഴകൃഷിയും നടത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.