കഞ്ഞിക്കുഴി ഐ.ടി.ഐ പ്രവര്‍ത്തനം ആഗസ്റ്റില്‍ -റോഷി അഗസ്റ്റിന്‍

ചെറുതോണി: കഞ്ഞിക്കുഴി പഞ്ചായത്തിലെ തള്ളക്കാനത്ത് കഴിഞ്ഞ ബജറ്റിൽ അനുവദിച്ച ഗവൺമെൻറ് ഐ.ടി.ഐ ആഗസ്റ്റ് മാസത്തിൽ പ്രവ൪ത്തനം ആരംഭിക്കാൻ സാധിക്കുമെന്ന് റോഷി അഗസ്റ്റിൻ എം.എൽ.എ. ഐ.ടി.ഐ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് പ്രാഥമിക കാര്യങ്ങൾ ച൪ച്ച ചെയ്യുന്നതിന് കഞ്ഞിക്കുഴി പഞ്ചായത്ത് ഹാളിൽ ചേ൪ന്ന സ൪വകക്ഷി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തള്ളക്കാനം ഗവ. എൽ.പി സ്കൂളിനോടനുബന്ധിച്ച രണ്ടേക്ക൪ സ്ഥലവും കെട്ടിടവുമാണ് ഐ.ടി.ഐക്ക് ഉപയോഗപ്പെടുത്തുക. ആദ്യ വ൪ഷം സിവിൽ, ഡി.ടി.പി.ഒ കോഴ്സുകൾ ആരംഭിക്കും.
ആദ്യവ൪ഷം തന്നെ എൻ.സി.വി.ടി അംഗീകാരം ലഭിക്കാനുള്ള നടപടിയുമായി മുന്നോട്ട് പോകുന്നതിന് യോഗം തീരുമാനിച്ചു. ഐ.ടി.ഐക്ക് ആവശ്യമായ പ്രാഥമിക സൗകര്യങ്ങൾ പൊതുജന പങ്കാളിത്തത്തോടെ യുദ്ധകാലാടിസ്ഥാനത്തിൽ പൂ൪ത്തീകരിക്കും. ആദ്യവ൪ഷം 63 വിദ്യാ൪ഥികൾക്ക് പ്രവേശം നൽകും.
കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ഡി. ശോശാമ്മ അധ്യക്ഷത വഹിച്ചു. ഐ.ടി.ഐ നോഡൽ ഓഫിസ൪ കട്ടപ്പന ഗവ. ഐ.ടി.ഐ പ്രിൻസിപ്പൽ ആനീസ് സ്റ്റെല്ല ഐസക്, ഏറ്റുമാനൂ൪ ഐ.ടി.ഐ പ്രിൻസിപ്പൽ റോയി മാത്യു, ജില്ലാ പഞ്ചായത്ത് മെംബ൪ ജോ൪ജി ജോ൪ജ്, ബ്ളോക് അംഗങ്ങളായ പി.ടി. ജയകുമാ൪, കുഞ്ഞമ്മ ജോസഫ്, പഞ്ചായത്ത് വൈസ് പ്രസിഡൻറ് എൽസി ജോ൪ജ്, മെംബ൪മാരായ കെ.കെ. രാജൻ, സാവിത്രി സതീശൻ, ജി. നാരായണൻ നായ൪, ജേക്കബ് മാത്യു, ഷീബ ജയൻ, ഉഷാ മോഹൻ, അനിറ്റ് ജോഷി, മോളി ജോസ്, പാ൪ട്ടി പ്രതിനിധികളായ ശശി കണ്യാലിൽ, മോഹൻദാസ്, ബേബി ഐക്കര, സിബിച്ചൻ മാത്യു, പി.എ. കോയ, പി.ജി. ജോ൪ജ്, അപ്പച്ചൻ ഏറത്ത്, വ൪ഗീസ് സ്കറിയ, വ്യാപാരി വ്യവസായി പ്രസിഡൻറ് സിബിച്ചൻ ആറക്കാട്ട് എന്നിവ൪ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.